KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Overview | Search Downloads | Submit file | Up |
Category: Orders | ||
Orders | Files: 1290 | |
Orders of Kerala Electricity Ombudsman in pdf format |
P/029/2023- ശ്രീ. സുഷാദ് പി |
|
പരാതിക്കാരനായ ശ്രീ. സുഷാദ് ചങ്ങരംകുളം ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന നന്നമുക്ക് ദേശത്ത് 17 സെന്റ് വസ്തു സ്വന്തമാക്കിയിട്ടുണ്ട്. ഈ സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് വേണ്ടി പ്രസ്തുത സ്ഥലത്തിനു മുകളിൽ കൂടി സ്ഥാപിച്ചിട്ടുള്ള 3 ഫെയ്സ് ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് ലൈസൻസിയുടെ സെക്ഷൻ ഓഫീസിൽ പരാതി നൽകിയിട്ടും ലൈൻ മാറ്റി സ്ഥാപിച്ചിട്ടില്ല. സ്ഥല ഉടമയുടെ അറിവോ സമ്മതമോ കൂടാതെ ഈ ലൈൻ വളരെ മുൻപേ സ്ഥാപിച്ചിട്ടുള്ളതിനാൽ ലൈസൻസി സ്വന്തം ചെലവിൽ മാറ്റേണ്ടതാണ് എന്നാണ് പരാതിക്കാരന്റെ വാദം. ലൈസൻസി ലൈൻ മാറ്റുന്നതിന് ആവശ്യമായ തുക അടയ്ക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു പരാതിക്കാരൻ തയ്യാറായിട്ടില്ല. പരാതി സി ജി ആർ എഫിൽ സമർപ്പിക്കുകയും അതിന് CGRF (No:128/22-23) 31/03/2023 ൽ ഉത്തരവ് ഇറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീൽ ആയിട്ടാണ് ഈ പരാതി ഓംബുഡ്സ്മാനു സമർപ്പിച്ചിട്ടുള്ളത്. തീരുമാനം സമർപ്പിച്ച രേഖകൾ പരിശോധിച്ച്, പരാതിക്കാരന്റെയും എതിർകക്ഷിയുടെയും വാദം കേൾക്കുകയും, മുകളിൽ സൂചിപ്പിച്ച വിശകലനത്തിൽ നിന്ന് ഇനിപ്പറയുന്ന തീരുമാനം എടുക്കുകയും ചെയ്യുന്നു. 1. CGRF-ന്റെ ഉത്തരവ് പൂർണമായും ശരിവെക്കുന്നു 2. മറ്റുചിലവുകളൊന്നും അംഗീകരിച്ചിട്ടില്ല. |
P/028/2023- ശ്രീ പി. വി വത്സലൻ |
|
അപ്പീൽ പരാതിക്കാരനായ ശ്രീ പി. വി വത്സലൻ ലൈസൻസിയുടെ ഒരു ഗാർഹിക ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ. 1166636015718 പുത്തൻവീട് ചുങ്കം പാപ്പിനിശ്ശേരി പി.ഒ എന്ന മേൽവിലാസത്തിൽ സിംഗിൾ ഫേസ് ആയിട്ടാണ് വൈദ്യുത കണക്ഷൻ എടുത്തിട്ടുള്ളത്. 07/2022 ൽ മീറ്റർ റീഡിങ് എടുക്കേണ്ട തീയതി 23/07/2022 ആയി തീരുമാനിച്ചിരുന്നെങ്കിലും റീഡിങ് എടുത്തത് 25/07/2022 ആണ്. ആകെ ഉപഭോഗം 750 യൂണിറ്റായതിനാൽ ബിൽ തുക 6406/- രൂപയായിരുന്നു. 2022 ജൂലൈ മാസത്തിൽ പല ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമാവുകയും ശക്തമായ മഴയും കാറ്റും ഉണ്ടാവുകയും ചെയ്തതിനാൽ തീരുമാനിച്ചിരുന്ന ദിവസം റീഡിങ് എടുക്കാൻ കഴിഞ്ഞില്ല. ബില്ലിൽ കാണിച്ചിരുന്ന പ്രകാരം 23/07/2022 ൽ റീഡിങ് എടുത്തിരുന്നു എന്നും, അങ്ങനെയാണെങ്കിൽ 58 ദിവസത്തെ ഉപഭോഗത്തെ 60 ദിവസത്തേക്ക് ആക്കി ബിൽ ചെയ്തിരുന്നു. അത് 58 ദിവസത്തേക്ക് കണക്കാക്കുമ്പോൾ 780ൽ നിന്ന് 26 യൂണിറ്റ് കുറവ് ചെയ്യേണ്ടിയിരുന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പ്രാബല്യത്തിൽ കൊണ്ടുവന്ന സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ് പ്രകാരമുള്ള നിബന്ധനകൾ പാലിക്കപ്പെട്ടിട്ടില്ല. ബില്ലിനെ കുറിച്ചുള്ള പരാതി പരിഹരിക്കേണ്ട സമയക്രമം പാലിച്ചിട്ടില്ലാത്തതിനാൽ S O P പ്രകാരമുള്ള പിഴത്തുക ലഭിക്കണം എന്നാണ് പരാതി. CGRF -ന് പരാതി നൽകിയിരുന്നെങ്കിലും CGRF- ന്റെ ഉത്തരവ് അനുകൂലമല്ലാത്തതിനാലാണ് പരാതിക്കാരൻ ഈ ഓഫീസ് സമക്ഷം പരാതി സമർപ്പിച്ചിട്ടുള്ളത്. തീരുമാനം സമർപ്പിച്ച രേഖകൾ പരിശോധിച്ച്, പരാതിക്കാരന്റെയും എതിർകക്ഷിയുടെയും വാദം കേൾക്കുകയും, മുകളിൽ സൂചിപ്പിച്ച വിശകലനത്തിൽ നിന്ന് ഇനിപ്പറയുന്ന തീരുമാനം എടുക്കുകയും ചെയ്യുന്നു. 1. അധികം വാങ്ങിയിരിക്കുന്ന 16 രൂപ ലൈസൻസി തിരികെ നൽകേണ്ടതാണ്. 2. ബില്ലിനെ കുറിച്ച് പരാതി തീർപ്പാക്കാൻ എടുത്തിരിക്കുന്ന കാലതാമസം ലൈസൻസി തിട്ടപ്പെടുത്തി ഉപഭോക്താവിന് അർഹമായ നഷ്ടപരിഹാരം നൽകേണ്ടതാണ്. 3. ബില്ലിൽ തീയതി തെറ്റായി രേഖപ്പെടുത്തിയത് പോലുള്ള തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ലൈസൻസി വേണ്ട നടപടി കൈക്കൊള്ളേണ്ടതാണ്. 4. മറ്റുചിലവുകളൊന്നും അംഗീകരിച്ചിട്ടില്ല. |
RP/OO5/2023- Sri. Mohammed Nisar |
|
The review appellant Mohammed Nisar is a domestic consumer of the licensee under the Kondotty, Electrical Section. The review appellant availed temporary connection under tariff 6F and then regularised the domestic connection on completion of the construction to Tariff 1A and the connection was converted into 3 phase on 05/10/2021. Due to certain error happened in the data entry to the Orumanet, the bill was not generated for two billing cycles. The meter readings were taken and entered in the register. The bill was issued on 21/03/2022 for a period from 20/09/21 to 20/03/2022 for Rs. 25,357/-. This was not argreed by the review appellant stating that there is no consumption as there is no occupant in the home. He filed the petition to CGRF and CGRF issued order stating that the respondent can collect the energy charges from the petitioner. Then the appeal petition was filed to this authority and petition was numbered P/13/2023. The appeal was disposed after completing all the procedural formalities. Aggrieved by the decision of Ombudsman this review petition was filed to the authority. On verifying the documents submitted and hearing both the petitioner and respondent and also from the analysis as mentioned above, the following decision are hereby taken and accordingly the decision taken on appeal petition P/13/2023 is revised. 1. The review appellant is liable to pay the bill amount. 2. The licensee shall grant at least three instalments for making the payment. 3. No order on cost. |
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
Today | 5226 | |
All | 5501743 |
RP/08/2024, Sri. Sunil Thomas |
04-12-2024 |
P/067/2024, Sri. Arun. C |
04-12-2024 |
P/066/2024, Sri. Shajan . N.P |
04-12-2024 |
P/062/2024, ശ്രീ. മുഹമ്മദ് ഇബ്രാഹിം |
04-12-2024 |
P/061/2024, Sri. Mamathukutty |
04-12-2024 |
P/060/2024, ശ്രീമതി. ചന്ദ്രലേഖ & ശ്രീ .വി.എൻ ശശീന്ദ്രൻ |
04-12-2024 |
P/059/2024, Sri. M. Mohammed Haji |
04-12-2024 |
P/058/2024, Shri.P.N.Krishnadas |
04-12-2024 |
P/057/2024, ശ്രീമതി .നബീസ അമ്പലവൻ |
04-12-2024 |
P/056/2024, ശ്രീമതി. അജിത.കെ.വി |
04-12-2024 |