Downloads
Overview Search Downloads Submit file Up
Download details
P/042/2025, Dr.Thembamoodu Sahadevan
പരാതിക്കാരനായ ഡോ.സഹദേവൻ തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് എന്ന സ്ഥലത്തെ താമസക്കാരനും ലൈസൻസിയായ KSEBL ന്റെ വെഞ്ഞാറമൂട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന ഉപഭോക്താവും ആണ്. കൺസ്യൂമർ നമ്പർ 1145556011794 ആയിട്ടുള്ള വൈദ്യുത കണക്ഷൻ ഗാർഹിക ആവശ്യത്തിനാണ് എടുത്തിട്ടുള്ളത്. 2023 ഡിസംബർ മാസം 22 ആം തീയതി വൈകുന്നേരം 7.15 ന് തിരുവനന്തപുരം APTs ഉദ്യോഗസ്ഥരും വെഞ്ഞാറമൂട് സെക്ഷനിലെ സബ്ബ് എൻജിനീയറും ചേർന്ന് പരിശോധന നടത്തുകയുണ്ടായി. രാത്രി വീടിന്റെ ഗേറ്റിൽ തട്ടി ശബ്ദമുണ്ടാക്കി ഗേറ്റ് തുറപ്പിച്ച് അതിനുള്ളിൽ കടന്ന് പരാതിക്കാരനെ തേജോവധം ചെയ്യുന്ന രീതിയിൽ വൈദ്യുത മീറ്ററും മറ്റും പരിശോധിക്കുക വഴി ഉണ്ടായ മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പരാതി. കൂടാതെ മീറ്റർ വാടക ഇനത്തിൽ അധികം ഈടാക്കിയ തുകയും പലിശയും കണക്ഷൻ എടുത്ത സമയത്ത് അധികമായി അടയ്‌ക്കേണ്ടിവന്ന തുകയ്ക്ക് പലിശയും ചേർത്തുള്ള തുകയും തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ആകെ നഷ്ടപരിഹാരമായി 5,45,000 രൂപ അനുവദിക്കണമെന്നതാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. CGRF ൽ നൽകിയ പരാതിയിൽ വാദം കേട്ടശേഷം 26/05/2025 ൽ ഉത്തരവിറക്കിയിട്ടുള്ളതാണ്. പ്രസ്തുത ഉത്തരവിന്റെ അപ്പീലായിട്ടാണ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുള്ളത്.

Data

Size 209.46 KB
Downloads 3
Created 2025-09-01 08:05:05

Download