Downloads
Overview Search Downloads Submit file Up
Category: Orders
Page 2 of 436
Order by: Default | Name | Date | Hits | [Descending]
Orders Files: 1307
Orders of Kerala Electricity Ombudsman  in pdf format
Files:
P/078/2024, Sri. Santhosh.K,

Download 
Download

പരാതിക്കാരനായ ശ്രീ.സന്തോഷിന്റെ KL59K-5100 എന്ന നമ്പറുള്ള വാഹനം 03/05/2024 പെരിങ്ങോം റെസ്റ്റ് ഹൌസിനു സമീപമുണ്ടായിരുന്ന A type ഇല്ക്ട്രിക് പോസ്റ്റിൽ ഇടിച്ച് കേടുവരുത്തി. ലൈസൻസിയുടെ പാടിയോട്ടു ചാൽ ഇലക്ട്രിക് സെക്ഷന് കീഴിൽവരുന്ന വൈദ്യുത വിതരണ സംവിധാനത്തിന് വേണ്ടി സ്ഥാപിച്ചിരുന്ന പോസ്റ്റായിരുന്നു കേടുവന്നത്. പൊട്ടിയ പോസ്റ്റ് മാറ്റി ഇടുന്നതിനുവേണ്ടി 59,253/- രൂപ ചെലവാകുമെന്ന വിവരം പെരിങ്ങോം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസ് നിർദ്ദേശത്താൽ പരാതിക്കാരൻ 59,253/- രൂപ സെക്ഷൻ ഓഫീസിൽ അടയ്ക്കുകയും ചെയ്തു. പൊട്ടിയ പോസ്റ്റ് മാറി പുതിയ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുത വിതരണം പുനഃസ്ഥാപിക്കുകയുണ്ടായി. മാറ്റിയ കേടായ പോസ്റ്റ് ലൈസൻസിയുടെ scrap അക്കൗണ്ടിലേയ്ക്ക് മാറ്റിയതിനാൽ അത് KSEBL ന്റെ Asset ലേയ്ക്ക് ആയിക്കഴിഞ്ഞു. പുതിയ പോസ്റ്റിനുള്ള തുക അടച്ചതിനാൽ കേടായ പോസ്റ്റ് പരാതിക്കാരന് ലഭിക്കേണ്ടതാണെന്നാണ് പരാതിക്കാരന്റെ വാദം. ലൈസൻസിയുടെ scrap account ൽ കേറിയ സാധന സാമഗ്രികൾ തിരികെ നൽകാനുള്ള വ്യവസ്ഥയില്ലാത്തതിനാൽ നല്കാൻ കഴിയില്ല എന്നതാണ് ലൈസൻസിയുടെ നിലപാട്. CGRF ൽ പരാതിക്കാരൻ നൽകിയ പരാതി നിലനില്ക്കാത്തതിനാൽ തള്ളിക്കൊണ്ടുള്ള ഉത്തരവ് 21/10/2024 ൽ ഇറക്കി. ആ ഉത്തരവിനുള്ള അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിരിക്കുന്നത്.
RP/09/2024, The Assistant Executive Engineer, Electrical Sub Division, KSE Board Ltd., Thoppumpady, Ernakulam

Download 
Download

അപ്പീൽ പരാതി നമ്പർ. P/065/2024 ന് 03/12/2024 ൽ ഇലക്ട്രിസിറ്റി ഓംബ്ഡുസ്മാൻ ഇറക്കിയ ഉത്തരവിന്റെ പുനപരിശോധനയ്ക്കായിട്ടാണ് ഈ ഹർജി നൽകിയിട്ടുളളത്. പ്രസ്തുത ഉത്തരവിന്റെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടി തോപ്പുംപടി ഇലക്ട്രിക്ക് സബ്ബ് ഡിവിഷനിലെ Assistant Executive Engineer ആണ് ഈ പരാതി നൽകിയിട്ടുളളത്. അതിനാൽ തന്നെ ഇതിന്റെ എതിർകക്ഷി P/065/24 ന്റെ പരാതിക്കാരിയായ ശ്രീമതി. ജോസ്ന കെ.ജെ ആണ്. എതിർകക്ഷിയും കുടുംബവും BPL വിഭാഗത്തിൽ പെട്ടവരാണ്. ഇവർ വാങ്ങിയ സ്ഥലത്ത് PMAY പ്രകാരം ഒരു വീടിനുളള ധനസഹായം ലഭിക്കുകയും അങ്ങനെ വീട് 2018ൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു. ലൈസൻസിയുടെ സെക്ഷൻ ഓഫീസിൽ പുതിയ കണക്ഷനുവേണ്ടി അപേക്ഷിച്ചെങ്കിലും കണക്ഷൻ നൽകിയില്ല. അവർ വാങ്ങിയ വസ്തുവിൽ നിലനിന്നിരുന്ന ഇടിഞ്ഞുവീഴാറായ വീട്ടിലുണ്ടായിരുന്ന കണക്ഷനിൽ നിന്നും Extention ആയിട്ട് വൈദ്യുതി ഉപയോഗിച്ചുവരികയായിരുന്നു. ഈ extensionന് വേണ്ടി താരിഫ് പ്രകാരം ഉപഭോഗത്തിനുളള വൈദ്യുത ചാർജ് കൂടാതെ extensionന് വേണ്ടി അധിക ചാർജും ഈടാക്കിയിരുന്നു. ഓംബുഡ്സ്മാന്റെ ഉത്തരവ് പുനഃപരിശോധനയ്ക്ക് വേണ്ടിയാണ് ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുള്ളത്.
P/075/2024, Sri. Viswanathan.G

Download 
Download

The appellant Shri. Viswanathan.G is the owner of the Partha Movie House, situated at Kallam thazham Junction and he is a Consumer of the Licensee under Electrical Section, Kilikolloor. The power availed for the Movie House is LT 3 Phase in LT 7C tariff with contract demand of 95KVA and connected load 122.372 KW with Consumer No. 1145645006423. This connection was availed prior to 2005. The consumer had exceeded the maximum demand above 100KVA during 05/2019, 06/2019, 07/2019 and 08/2019 and the Licensee had issued bill for Low voltage surcharge for Rs. 1,36,485/-. The consumer has been remitted this amount. Again the demand had crossed 100KVA during the month 09/2019, 01/2022, 04/2022, 05/2022, 08/2022, 09/2022, 03/2023, 04/2023 & 05/2023, and accordingly a bill for the low voltage surcharge was issued for Rs. 2,59,240/-. The appellant had objected this bill and filed petition to the CGRF. The CGRF issued the order dated 17/11/2023 on completing the procedures. Then the appellant had approached the KSERC for the Redressal of the grievance and the KSERC directed to file appeal petition vide letter dated 01/10/2024. Appellant had filed this appeal as per the direction of the KSERC vide letter dated 01/10/2024.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday3334
mod_vvisit_counterAll5774886