Downloads
Overview Search Downloads Submit file Up
Category: Orders
Order by: Default | Name | Date | Hits | [Descending]
Orders Files: 1327
Orders of Kerala Electricity Ombudsman  in pdf format
Files:
P/044/2024, The Secretary, Skyline Oasis Villa Owners Association

Download 
Download

The appellant is the Secretary of the Skyline Oasis Villa Owners Association. The builder named ‘Skyline Builders’ have constructed 30 villas and associated common facilities at Erumpanampady, Thellakam, Kottayam. The builder have availed a temporary connection for the construction purpose under the tariff. LT 7 A. The builder have applied for a connection for powering the common facilities of the villa complex on 02/03/ 2016, under tariff LT 1 A. and the connection was energized on 15/03/2016 under the tariff LT 7A. The builder was regularly paid the power charge and the ownership of the connection was transferred on 10/12/2021 in favour of president skyline oasis villa owners association. The consumer has noted the wrong tariff and requested for tariff change LT 1A on 15/1/2022 and the Licensee has changed the tariff accordingly. The demand of the appellant is to consider the tariff change from the date of connection and refund the excess amount collected from the consumer. The appellant had filed the petition to the CGRF and CGRF issued order dated 04/06/2024 on completing the procedure. Aggrieved by the decision of the CGRF this appeal petition is filed to this Authority.
P/043/2024, Shri.Sarathchandran.M.S

Download 
Download

പരാതിക്കാരനായ ശ്രി. ശരത്ചന്ദ്രൻ , ലൈസൻസിയുടെ കറുകച്ചാൽ ഇലക്ട്രിക്ക് സെക്ഷനിലെ ഒരു ഗാർഹിക ഉപഭോക്താവാണ്. സിംഗിൾ ഫേസ് സർവീസ് കണക്ഷന് 2.91Kw ആണ് കണക്ടഡ് ലോഡ്. പരാതിക്കാരന്റെ വൈദ്യുത മീറ്റർ 18/04/2023 മുതൽ 18/09/2024 വരെ പ്രവർത്തനരഹിതമായിരുന്നു. മുൻ മാസങ്ങളിലെ ആവറേജ് 174 യൂണിറ്റാണെന്നു കണക്കാക്കി ആ കാലയളവിൽ വൈദ്യുത ചാർജ് ഈടാക്കുകയും 24 -08 -2023 ൽ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്തു. 10 /2023 ൽ നടത്തിയ ഓഡിറ്റിൽ മീറ്റർ കേടായ സമയത്ത് ഈടാക്കിയ ചാർജ് കുറവാണെന്നും ശരാശരി ഉപഭോഗം 202 യൂണിറ്റാണെന്നും കണ്ടെത്തി. അങ്ങനെ ഒരു ഷോർട് അസ്സെസ്സ്മെന്റ് ബിൽ നല്കിയതിനെത്തുടർന്ന് പരാതിക്കാരൻ CGRF ൽ പരാതി നൽകുകയുണ്ടായി.CGRF ന്റെ ഉത്തരവിൽ ലൈസൻസി നൽകിയ ഷോർട് അസ്സെസ്സ്മെന്റ് ബിൽ അടക്കാൻ പരാതിക്കാരൻ ബാധ്യസ്ഥനാണെന്ന് പറയുന്നു. അതിന്റെ അപ്പീൽ പരാതിയായിട്ടാണ് ഈ പരാതി ഇലെക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്.
P/041/2024, Shri.Jose.P.J

Download 
Download

പരാതിക്കാരനായ ശ്രി. ജോസ് പി.ജെ കൊരട്ടി സെക്‌ഷന്റെ കീഴിൽ വരുന്ന ഉപഭോക്താവാണ്. 20/05/2024ൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് വേണ്ടി ഒരു താത്കാലിക കണക്ഷൻ (കൺസ്യൂമർ നമ്പർ 11564980030010) നൽകുകയുണ്ടായി. താത്കാലിക കണക്ഷൻ LT 6F താരിഫിലാണ് നൽകിയിരിക്കുന്നത്. താത്കാലിക കണക്ഷനെ സ്ഥിരമായ കണക്ഷൻ ആയി മാറ്റുന്നതിനുള്ള അപേക്ഷ 14/11/2023 ൽ കൊരട്ടി സെക്ഷൻ ഓഫീസിൽ സമർപ്പിച്ചിരുന്നു. ലൈസൻസിയുടെ ഉദ്യോഗസ്ഥൻ സ്ഥല പരിശോധന നടത്തി ചില ന്യൂനതകൾ കൂടി പരിഹരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അവ ഉടൻ തന്നെ എഴുതി നൽകിയിരുന്നില്ല. 14/12/2023 ൽ മാത്രമാണ് രേഖാമൂലം ഉപഭോക്താവിനെ അറിയിച്ചിട്ടുള്ളത്. എന്നാൽ ആ കത്തിലും പരിഹരിക്കേണ്ട വിഷയങ്ങൾ ഒന്നും വ്യക്തമായി പറഞ്ഞിട്ടില്ല. പരാതിക്കാരന് സേവനം ലഭ്യമാകാത്തതിനാൽ CGRF ൽ പരാതി നൽകുകയും` ` CGRF 22/05/2024ൽ പരാതി തീർപ്പാക്കി ഉത്തരവിറക്കുകയൂം ചെയ്തു. അതുപ്രകാരം സ്ഥല പരിശോധന നടത്തി നടത്തി എന്ന് ലൈസൻസി അവകാശപ്പെടുന്ന തീയതി മുതൽ മുൻകാല പ്രാബല്യത്തോടെ LT 5 A യിലേക്ക് 7 ദിവസത്തിനകം മാറ്റി നൽകണമെന്നു പറഞ്ഞിരിക്കുന്നു. അങ്ങനെ ലൈസൻസി താരിഫ് LT 6 F ൽ നിന്നും L T 5 A യിലേക്ക് 21/11/2023 മുതൽ മാറ്റി നൽകി. സമയ ബന്ധിതമായി സേവനം കിട്ടാത്തതിനുള്ള നഷ്ടപരിഹാരത്തിന് CGRF ഉത്തരവിടാത്തതിനാൽ ഈ അപ്പീൽ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നു.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday1737
mod_vvisit_counterAll6219804