അപ്പീൽ പരാതിക്കാരനായ ശ്രീ.ബിജു ടോം, എന്ന വ്യക്തി “Style Pala Metal Products” എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനാണ്. പരാതിക്കാരന് 18-06-2003 ന് താരിഫ് LT 4 A പ്രകാരം കൺസ്യൂമർ നമ്പർ. 1156243014607ൽ 129.834 KW connected load ഉളളതും, 03/04/1998 ന് താരിഫ് LT 7 A പ്രകാരം കൺസ്യൂമർ നമ്പർ. 115624012073ൽ 150 W connected load ഉളളതുമായ രണ്ട് സർവീസ് കണക്ഷൻ ലഭിച്ചിരുന്നു. പരാതിക്കാരൻ ലൈസൻസിയെ അറിയിക്കാതെ ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. ലൈസൻസി 01/2020 മുതലുളള fixed charge മാത്രമാണ് പരാതിക്കാരനിൽ നിന്ന് ഈടാക്കിയത്. വൈദ്യുതി വിഛേദിക്കാൻ ഉപഭോക്താവിന്റെ പക്കൽ നിന്നും യാതൊരു അഭ്യർത്ഥനയും ഉണ്ടായിട്ടില്ല. പേയ്മെന്റ് വീഴ്ച വരുത്തിയെങ്കിലും കോവിഡ് 19 കാരണം വൈദ്യുതി വിഛേദിക്കാൻ താമസം നേരിട്ടു. 17/06/2022 ന് കണക്ഷൻ നമ്പർ.14607 ഉം 30/11/2021 ന് കണക്ഷൻ നമ്പർ.12073 ഉം വിഛേദിച്ചു. വൈദ്യുതി ഉപഭോഗം ഇല്ലാതിരുന്ന സമയങ്ങളിൽ fixed charge മാത്രം ലൈസൻസി ആവശ്യപ്പെടുകയുണ്ടായി. പരാതിക്കാരനിൽ നിന്ന് ഉണ്ടായ കുടിശ്ശികയുളള ചാർജ് ഈടാക്കാൻ ലൈസൻസി നടപടി സ്വീകരിച്ചു. ശേഷം പരാതിക്കാരൻ CDRC യെ സമീപിക്കുകയും CDRC പരാതി തളളിക്കളഞ്ഞതിനെത്തുടർന്ന് CGRF നെ സമീപിക്കുകയും 02/12/2024 ൽ CGRF പരാതിക്കാരൻ ബില്ലിന് അനുസൃതമായുളള തുക അടയ്കാൻ ബാധ്യസ്ഥനാണെന്നുളള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ ഉത്തരവിൽ സംതൃപ്തനല്ലാത്തതിനാലാണ് പരാതിക്കാരൻ ബഹു.ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുളളത്. |
|
Data
|
Size |
237.25 KB |
Downloads |
39 |
Created |
2025-04-04 04:54:36 |

|
|