മണമ്പൂർ ഗ്രാമപഞ്ചായത്തിലെ പെരുംകുളം, പോപ്പുലാർ, പൂവത്തുംമൂല എന്നീ ട്രാൻസ്ഫോമറുകളിൽ നിന്നുള്ള ലൈനിൽ സ്ഥാപിച്ചിട്ടുള്ള തെരുവു വിളക്കുകളുടെ സർവ്വേ നടത്തിയപ്പോൾ വളരെയധികം തെരുവ് വിളക്കുകൾ സ്ഥാപിച്ച തീയതി മുതൽ ബില്ല് ചെയ്യാതെ കിടക്കുന്നതായി കണ്ടും, സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടിശ്ശികയായി 2,35,027/- രൂപയ്ക്കുള്ള ബിൽ നൽകുകയുണ്ടായി. എന്നാൽ ബിൽ പ്രകാരമുള്ള കറന്റ് ചാർജ് പഞ്ചായത്ത് കൃത്യമായി അടച്ചു വരുന്നതിനാൽ ഇത്തരം കുടിശ്ശിക വരാൻ സാധ്യതയില്ലെന്നും, അതിനാൽ പഞ്ചായത്ത് അടയ്ക്കാൻ ബാധ്യസ്ഥർ അല്ലെന്നും, പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും അത് ലൈസൻസിയെ അറിയിക്കുകയും ചെയ്തു. കുടിശ്ശിക തുക അടവാകാത്തതിനാൽ റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ടു പോകാൻ ലൈസൻസി തീരുമാനിച്ചു. അങ്ങനെ അപ്പീൽ പരാതിക്കാരൻ CGRF-നെ സമീപിക്കുകയും CGRF നടപടികൾ പൂർത്തിയാക്കി 15/01/2024-ൽ ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്. |
|
Data
|
Size |
271.4 KB |
Downloads |
503 |
Created |
2024-06-06 03:46:46 |

|
|