KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Overview | Search Downloads | Submit file | Up |
Category: Orders | ||
Orders | Files: 1280 | |
Orders of Kerala Electricity Ombudsman in pdf format |
P/054/2024, Shri.Sunil Kumar |
|
പരാതിക്കാരനായ ശ്രി. സുനിൽകുമാർ ലൈസൻസി (KSEBL) യുടെ വാടാനപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഒരു ഉപഭോക്താവാണ്. അദ്ദേഹത്തിന്റെ പുരയിടത്തിലൂടെ വർഷങ്ങൾക്ക് മുൻപ് വലിച്ചിട്ടുണ്ടായിരുന്ന വൈദ്യുതി ലൈൻ കൃഷിക്ക് തടസമായതിനാൽ മാറ്റി സ്ഥാപിക്കാനുള്ള അപേക്ഷ നൽകിയിരുന്നു. ഈ ലൈനിൽ നിന്നും മറ്റ് 6 വീട്ടിലേക്ക് കൂടി കണക്ഷൻ നൽകിയിട്ടുള്ളതാണ്. ലൈസൻസി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 21,873/- രൂപ അടക്കുകയൂം ABC ഉപയോഗിച്ച് ലൈൻ മാറ്റിയതിന് 13000/- രൂപ പണി ചെയ്ത കോൺട്രാക്ടർക്ക് നേരിട്ട് നൽകുകയും ചെയ്തു. അപേക്ഷ ഫീസായി 354/- രൂപ അടക്കുകയും ചെയ്തു. അങ്ങനെ അകെ 35227/- രൂപ അദ്ദേഹത്തിന് ചെലവായിട്ടിട്ടുണ്ട്. പരാതിക്കാരന്റെ പുരയിടത്തിലൂടെ വലിച്ചിട്ടുള്ള ലൈൻ ആവശ്യം വരുമ്പോൾ മാറ്റി സ്ഥാപിക്കേണ്ടത് ലൈസൻസിയുടെ ഉത്തരവാദിത്തമാണെന്നും അത് അവരുടെ ചിലവിൽ നടത്തണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അതിനാൽ ചെലവായ 35227/- രൂപ തിരികെ കിട്ടണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. ഇലക്ട്രിസിറ്റി സപ്ലൈ കോഡ് പ്രകാരം ലൈൻ മാറ്റി സ്ഥാപിക്കാനുള്ള ചെലവ് അപേക്ഷകൻ വഹിക്കേണ്ടതായതിനാൽ അത് മടക്കി നൽകാൻ കഴിയില്ല എന്നതാണ് എതിർ കക്ഷിയുടെ വാദം. പരാതിക്കാരൻ CGRF ൽ പരാതി നൽകുകയും അതിന്റെ ഉത്തരവ് 11/06/2024 പുറപ്പെടുവിക്കുകയും ചെയ്തു. ആ ഉത്തരവ് പുനഃ പരിശോധിക്കാൻ പുനഃപരിശോധന ഹർജി CGRF ൽ നൽകുകയും അതിന്റെ വിധി 09-07-2024 ൽ പുറപ്പെടുവിക്കുകയും ചെയ്തു. അതിന്റെ അപ്പീൽ ആയിട്ടാണ് ഈ പരാതി സമർപ്പിച്ചിരിക്കുന്നത് . |
P/055/2024, Shri.Mujeeb.M |
|
പരാതിക്കാരനായ ശ്രീ. മുജീബ്.എം. ലൈസൻസിയായ കെ.എസ്.ഇ.ബി ലിമിറ്റഡ്ന്റെ ഉളിക്കൽ ഇലക്ട്രിക് സെക്ഷനിൽ പെട്ട ഒരു ഉപഭോക്താവാണ്. അദ്ദേഹം ഒരു കറിപൗഡർ നിർമ്മിക്കുന്ന ഒരു സ്ഥാപനം നടത്തുകയായിരുന്നു. അതിലേയ്ക്കായി LT IV A താരിഫിൽ ഒരു ഇൻഡസ്ട്രിയൽ കണക്ഷൻ 19/11/2012 എടുത്തിട്ടുണ്ടായിരുന്നു. വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടിവന്നതിനാൽ connected load കൂട്ടുന്നതിനുവേണ്ടി 35/04/2018 ൽ അപേക്ഷസമർപ്പിക്കുകയും 2000/- രൂപ അടയ്ക്കുകയും ചെയ്തു. നുച്ചിയാട് 100 KVA ട്രാൻസ്ഫോർമറിന് ഈ അധിക ലോഡ് താങ്ങാൻ കഴിയാത്തതിനാൽ വേറെ ഒരു പുതിയ ട്രാൻസ്ഫോർമർ ഉപഭോക്താവിന്റെ സ്ഥലത്തു സ്ഥാപിച്ചു അധിക ലോഡ് നൽകണമെന്ന് ലൈസൻസിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു. അതിൽ പ്രകാരം ഉപഭോക്താവ് 3,92,620 + GST അടയ്ക്കുകയുണ്ടായി. ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന ജോലികൾ 07/07/2018 ൽ കഴിഞ്ഞെങ്കിലും ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത് ശെരിയല്ലാത്തതിനാൽ Electrical Inspectorate ന്റെ Energisation Certificate കിട്ടാൻ വൈകുകയുണ്ടായി. അവസാനം അധിക ലോഡിന് അംഗീകാരം നൽകിയത് 19/10/2019 ൽ മാത്രമാണ്. ഉല്പാദനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി വാങ്ങിയിരുന്ന ഉപകരണങ്ങൾക്ക് നാശമുണ്ടാക്കുകയും അങ്ങനെ വലിയ നഷ്ടം സംഭവിക്കുകയുമുണ്ടായി. തന്റേതല്ലാത്ത കാരണങ്ങളാലുണ്ടായ കാലതാമസത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നതാണ് ഹർജിക്കാരന്റെ വാദം. CGRF ൽ നൽകിയ പരാതിയിൽ നടപടികൾ പൂർത്തിയാക്കി 26/04/2024 ൽ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവിsâ അപ്പീലായിട്ടാണ് ഈ പരാതിനൽകിയിട്ടുള്ളത് . |
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
Today | 2265 | |
All | 5373064 |
P/055/2024, Shri.Mujeeb.M |
04-11-2024 |
P/054/2024, Shri.Sunil Kumar |
04-11-2024 |
P0/51/2024, Shri. Joy Joseph |
04-11-2024 |
P/049/2024, Sri. Roy Joseph |
04-11-2024 |
P/052/2024, Shri. Sunil Thomas |
04-11-2024 |
P/053/2024, Shri. K.M Raveendran |
04-11-2024 |
P/050/2024, Shri.G.Isaac |
04-11-2024 |
P/048/2024, Shri.David Saj Mathew & Smt. Aparna M.Babu |
04-11-2024 |
P/030/2024, Shri. Dr. Biju Ramesh |
03-10-2024 |
P/046/2024, Shri. Biji Sony |
03-10-2024 |