Downloads
Overview Search Downloads Submit file Up
Category: Orders
Order by: Default | Name | Date | Hits | [Ascending]
Orders Files: 1280
Orders of Kerala Electricity Ombudsman  in pdf format
Files:
P/06/2024- ശ്രീ. ഫിലിപ്പ് മാത്യു

Download 
Download

അപ്പീൽ പരാതിക്കാരനായ ശ്രീ. ഫിലിപ് മാത്യു 2013-ൽ ശ്രീ. തോമസ് മാത്തനിൽ നിന്നും കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് 11-ആം വാർഡിൽ 187-ആം നമ്പർ കെട്ടിടവും വസ്തുവും വാങ്ങുകയുണ്ടായി. അന്നവിടെയുണ്ടായിരുന്ന വൈദ്യുത കണക്ഷൻ മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലായിരുന്നു. 2019-ലെ സെക്ഷൻ വിഭജനത്തിന്റെ ഭാഗമായി ഇത് തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലാവുകയും കൺസ്യൂമർ നമ്പർ : 15365 ആയി മാറ്റുകയും ചെയ്തു. ആ കെട്ടിടത്തിന്റെ കണക്റ്റഡ് ലോഡ് 1.32 kW ഉം താരിഫ് LT VII A യും ആയിരുന്നു. 2013-ൽ തന്നെ ഈ കണക്ഷൻ പരാതിക്കാരന്റെ പേരിലേക്ക് മാറ്റുന്നതിനു വേണ്ടി അപേക്ഷ കൊടുത്തിരുന്നു എങ്കിലും അത്  നടപ്പിലാക്കിയില്ല  എന്നതാണ് പരാതി. 2013-ൽ മല്ലപ്പള്ളി സെക്ഷൻ ഓഫീസിലാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. 2013-ൽ തന്നെ കണക്ഷൻ വിച്ഛേദിച്ചിരുന്നു എന്നാണ് പരാതിക്കാരന്റെ വാദം. 'ഒരുമ' നെറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതു പ്രകാരവും കണക്ഷൻ വിച്ഛേദിക്കപ്പെട്ടതെന്നാണ് എതിർകക്ഷിയും പറയുന്നത്. വിച്ഛേദിച്ചിരുന്നു എങ്കിലും താരിഫ് പ്രകാരമുള്ള Fixed Charge പരാതിക്കാരൻ കൃത്യമായി അടച്ചു വരികയായിരുന്നു എന്ന് അറിയിച്ചിട്ടുള്ളതാണ്. കണക്ഷൻ ട്രാൻസ്ഫർ ചെയ്യുന്നതിനുവേണ്ടി തോട്ടഭാഗം സെക്ഷനിൽ അപേക്ഷ സമർപ്പിച്ചതായുള്ള തെളിവുകളൊന്നും കാണുന്നില്ല. മല്ലപ്പള്ളി സെക്ഷനിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കണക്ഷൻ മാറ്റി കിട്ടണം എന്നതാണ് കക്ഷിയുടെ ആവശ്യം. പരാതിക്കാരൻ CGRF-ൽ പരാതി നൽകുകയും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി CGRF 12/12/2023-ൽ ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അപ്പീലായിട്ടാണ്  ഓംബുഡ്സ്മാൻ സമക്ഷം ഈ  പരാതി സമർപ്പിച്ചിട്ടുള്ളത്.
P/08/2024- സെക്രട്ടറി, മണമ്പൂർ ഗ്രാമ പഞ്ചായത്ത്

Download 
Download

അപ്പീൽ പരാതി സമർപ്പിച്ചിരിക്കുന്നത് മണമ്പൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ്. മണമ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മൂന്ന് വാർഡുകൾ ആറ്റിങ്ങൽ ഇലക്ട്രിക്ക് സെക്ഷന്റെ കീഴിലാണ്. ഈ വാർഡുകളിൽ വൈദ്യുത ചാർജ് ഈടാക്കാതെ തെരുവ് വിളക്കുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. 15/01/2020-ൽ ലൈസൻസിയുടെ റീജിയണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ മൂന്ന് വാർഡുകളിലായി 327 ലൈറ്റുകൾ, സ്ട്രീറ്റ് മെയിൻ ഇല്ലാതെ പ്രവർത്തിപ്പിക്കുന്നു എന്നും, അവയ്ക്ക് short assessment ആയി രണ്ടു വർഷത്തേക്ക് 2,13,984/- രൂപ ഈടാക്കേണ്ടതാണെന്നും നിർദ്ദേശിക്കുകയുണ്ടായി. തൽഫലമായി മണമ്പൂർ ഗ്രാമ പഞ്ചായത്തിന് 2,13,984/- രൂപയുടെ ബിൽ ലൈസൻസി നൽകി. പഞ്ചായത്ത് ആ തുക അടയ്ക്കുവാൻ തയ്യാറായില്ല എന്ന് മാത്രമല്ല പഞ്ചായത്ത് street lights-ന്റെ വൈദ്യുത ബിൽ കൃത്യമായും അടയ്ക്കുന്നതിനാൽ കുടിശ്ശിക വരാൻ സാധ്യതയില്ല എന്നും ഇത്തരം പരിശോധനയെക്കുറിച്ച് ഉപഭോക്താവ് എന്ന രീതിയിൽ തങ്ങളെ അറിയിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നും പരാതിയിൽ പറയുന്നു. അതിനാൽ തന്നെ ഈ കുടിശ്ശിക ബിൽ അസാധുവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് CGRF-ന് പരാതി സമർപ്പിക്കുകയും, CGRF നടപടികൾ പൂർത്തിയാക്കി 29/12/2023-ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF-ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്.
P/05/2024- Smt. Saleena Ismail

Download 
Download

The appellant Smt. Saleena Ismail is a domestic consumer of the licensee with consumer no. 1146410030383 under their Karukachal Electrical Section. This is a single phase connection with connected load of 1.976 kW and connected on 06/03/2023. The first bill was issued on 24/04/2023 for Rs. 104 and the consumption recorded was 19 units. The second bill was issued on 21/06/2023 for 2767/- and the consumption recorded was 442 units. The appellant disputed the bill as there was no chance of consuming this huge quantum of power. A meter which would have not been accurate have connected parallel to the existing meter and the consumption recorded by this new meter was much less.The old meter have been send for testing at TMR pallom and report states that the error is within the limit and hence the meter is not faulty. The power have been disconnected as the payment was not made and have been reconnected as per the intervention of CGRF. The appellant is contenting that the meter would have been faulty as the test meter shows lower reading and also complaining about the disconnection without proper notice. CGRF had issued order dated 30/12/2023 on completing the procedural formalities. This petition is filed as the appeal to the order of the CGRF.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday612
mod_vvisit_counterAll5371411