Downloads
Overview Search Downloads Submit file Up
Category: Orders
Order by: Default | Name | Date | Hits | [Descending]
Orders Files: 1327
Orders of Kerala Electricity Ombudsman  in pdf format
Files:
P/070/2024, ശ്രീ.സ്മിനോജ്.എം.എസ്

Download 
Download

പരാതിക്കാരൻ   താമസിക്കുന്ന വീടിന്റെ കണക്ഷൻ Consumer No 1145473042298 നൽകിയിട്ടുള്ളത്, ശ്രീ.മുത്തു സ്വാമി പിള്ളയുടെ പേരിൽ 09/10/ 2012 ൽ ആണ്. LT 1 A താരിഫിൽ Single phase ആയാണ് കണക്ഷൻ നൽകിയിട്ടുള്ളത്. പരാതിക്കാരൻ ശ്രീ. മുത്തുസ്വാമി പിള്ളയുടെ മകനും അനന്തരാവകാശിയുമാണ്.ഉപഭോക്താവ് മരണപെട്ടതിനാൽ അനന്തരാവകാശികളായി ഭാര്യയും മൂന്ന് മക്കളും ഉള്ളതും അവരെല്ലാം ഈ കേസ് നടത്തുന്നതിന് ശ്രീ.സ്മിനോജിനെ ചുമതലപ്പെടുത്തിയിരിക്കുന്നതുമാണ്. അദ്ദേഹത്തിന് വോൾട്ടേജ് കുറവ് എന്നതും സ്ഥിരമായി അടിക്കടി കറന്റ് പോകുന്നതുമാണ് പരാതിക്കാധാരം. ലൈസൻസിയുടെ ഓഫീസിൽ പലതവണ പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നപ്പോൾ CGRF ൽ പരാതി സമർപ്പിക്കുകയുണ്ടായി. CGRF (SZ) നടപടികൾ പൂർത്തിയാക്കി 06/08/2024 ൽ ഉത്തരവിറക്കി. ആ ഉത്തരവിൻ മേലുള്ള അപ്പീലായിട്ടാണ് ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിരിക്കുന്നത്.
P/069/2024, ശ്രീ.അബ്ദുൾ കരിം സഹറുദ്ദീൻ P.M.

Download 
Download

പരാതിക്കാരനായ ശ്രീമാൻ. അബ്ദുൾ കരീം സഹറുദീന് ഇടപ്പള്ളിയിൽ സർവ്വേ നമ്പർ 39/14 ൽ ഏകദേശം 10.5 cent വസ്തുവും ഒരു പഴയവീടും സ്വന്തമായിട്ടുണ്ട്. ഈ സ്ഥലത്തിന്റെ മുൻവശത്തുകൂടിയാണ് ഇടപ്പള്ളി - ചേരാനല്ലൂർ റോഡ് കടന്നു പോകുന്നത്. ഇദ്ദേഹത്തിന് ഇടപ്പള്ളി ഇലക്ട്രിക് സെക്ഷന്റെ കീഴിൽ ഒരു ഗാർഹിക കണക്ഷനും നിലവിലുണ്ട്. ഇദ്ദേഹത്തിന്റെ പുരയിടത്തിന്റെ മുൻവശത്തായി റോഡ്‌സൈഡിൽ ഒരു two pole structure, 315 kv transformer , RMU എന്നിവ സ്ഥിതിചെയ്യുന്നു. എതിർകക്ഷിയുടെ രേഖകൾ പ്രകാരം ഈ transformer ഉം structure ഉം സ്ഥാപിച്ചിരിക്കുന്നത് 01/04/1957 ൽ എന്ന് അവകാശപ്പെടുന്നു. ഈ സ്ഥലത്ത് പുതുതായി കെട്ടിടം നിർമ്മിക്കുമ്പോൾ road front വളരെ കുറവായി വരുന്നതിനാൽ ഇവ പ്രസ്തുത സ്ഥലത്തിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റി തടസ്സം ഒഴിവാക്കണമെന്നതാണ് ആവശ്യം. ലൈസൻസി അടങ്കൽ തുക നിർണ്ണയിക്കുകയും ആ തുകയായ 14,73,976/- രൂപ അടയ്‌ക്കേണ്ടതുണ്ട് എന്ന് പരാതിക്കാരനെ അറിയിക്കുകയും ചെയ്തു. ഇത്രയും ഭീമമായ തുക ചെലവാക്കാൻ കഴിയില്ല എന്നും ലൈസൻസിയുടെ ഫണ്ട് വഴി ഇത് നടത്തികൊടുക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് CGRF(CZ) ൽ പരാതി സമർപ്പിക്കുകയും, CGRF നടപടികൾ പൂർത്തിയാക്കി 24/09/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി നൽകിയിട്ടുള്ളത്.
P/068/2024, ശ്രീമതി.സുകുമാരി.പി

Download 
Download

കൃഷ്‌ണപുരം ഇലക്ട്രിക് സെക്ഷന്റെ കീഴിൽ പുതുപ്പള്ളിയിൽ ഒരു ധാന്യ മിൽ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി നൽകിയിട്ടുള്ള Consumer No . 1145683009846 എന്ന കണക്ഷൻ ശ്രീ. വാസുദേവൻ ഉണ്ണിത്താൻ എന്നയാളുടെ പേരിലാണ്. ഈ വസ്തുവിന്റെയും അതിൽ സ്ഥിതി ചെയ്യുന്ന മില്ലിന്റെയും ഇപ്പോഴത്തെ അവകാശി ശ്രീമതി. സുകുമാരി.പി, ഹരിവിലാസം, പുതുപ്പള്ളി എന്ന വ്യക്തിയാണ്. 1992 ൽ ശ്രീമാൻ. വാസുദേവൻ ഉണ്ണിത്താൻ വിലയാധാരമായാണ് പരാതിക്കാരിയ്ക്ക് നൽകിയത്. അതിനു ശേഷം പരാതിക്കാരിയാണ് വസ്തുവിനും കെട്ടിടത്തിനും കരം ഒടുക്കിവരുന്നത്. വിലയാധാരത്തിന്റെയും കരം ഒടുക്കു രസീതിന്റെയും പകർപ്പുകൾ നൽകിയത് പരിശോധിച്ചതിൽ നിന്നും ഇത് വ്യക്തമാകുന്നു. പ്രസ്തുത സർവീസ് കണക്ഷന്റെ മീറ്റർ റീഡിംഗ് 01/03/2023 ലും 0`1/04/2023 ലും 2/05/2023 ലും എടുക്കുകയും അതിനനുസരിച്ച് നൽകിയ ബില്ല് പ്രകാരം പരാതിക്കാരി തുക ലൈസൻസിയുടെ ഓഫീസിൽ അടയ്ക്കുകയും ചെയ്തു. Door Lock എന്ന കാരണം കാണിച്ച് 02/05/2023 ലെ റീഡിംഗിനു ശേഷം പിന്നെ റീഡിംഗ് എടുത്തത് 11/01/2024 ൽ മാത്രമാണ്. അപ്പോൾ ഉയർന്ന'ഉപഭോഗം അതായത് 13483 യൂണിറ്റ് മീറ്റർ രേഖപ്പെടുത്തിയതിൻ പ്രകാരം 88,309/- രൂപയുടെ ബിൽ നൽകുകയുണ്ടായി. പ്രവർത്തനമില്ലാതെ അടഞ്ഞുകിടക്കുന്ന സ്ഥാപനത്തിൽ ഇത്രയും ഉപഭോഗം ഉണ്ടാകാൻ സാധ്യതയില്ല എന്ന പരാതിക്കാരിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മീറ്റർ പരിശോധിക്കുകയും, മീറ്റർ പ്രവർത്തനക്ഷമമാണെന്ന് Licensee ഉറപ്പിക്കുകയും ചെയ്‌തു. പരാതിയ്ക്ക് പരിഹാരം ഉണ്ടാകാത്തതിനാൽ CGRF ൽ പരാതി നൽകുകയും CGRF നടപടികൾ പൂർത്തിയാക്കി 03/09/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. പ്രസ്തുത ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്‌സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday1039
mod_vvisit_counterAll6222530