പരാതിക്കാരനായ ശ്രീ. രതീഷ് കരമന ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന നേമം വില്ലേജിൽ കരുമം എന്ന സ്ഥലത്തെ താമസക്കാരനാണ്. കരമന സെക്ഷനിലെ ഏതാനും ഉദ്യോഗസ്ഥർ സ്വകാര്യ വാസ്തുവിൽക്കൂടി അനുവാദം കൂടാതെ വൈദ്യുത ലൈൻ വലിച്ച് മറ്റൊരു വ്യക്തിയ്ക്ക് കണക്ഷൻ നൽകി എന്നതാണ് പരാതിയ്ക്കടിസ്ഥാനം. ലൈസൻസി പരാതിക്കാരന്റെ വീടിനു മുൻപിലുള്ള ഒരു മീറ്റർ വീതിയിലുള്ള വഴിയുടെ മുകളിലൂടെ ലൈൻ വലിച്ച് ശ്രീ.മനോജ് എന്ന വ്യക്തിയ്ക്ക് 24/06/2024 ൽ കണക്ഷൻ നൽകുകയുണ്ടായി. പരാതിക്കാരന്റെ വീട്ടിൽ നിന്നും വേണ്ടത്ര ദൂര പരിധി പാലിച്ചു കൊണ്ടാണ് ഈ കണക്ഷൻ നൽകിയിരിക്കുന്നത് എന്ന് ലൈസൻസി സ്ഥാപിക്കുന്നു. പ്രസ്തുത ലൈൻ വലിച്ചിരിക്കുന്ന വഴി പൊതുവഴിയല്ല, അത് ശ്രീമതി. അനിത എന്ന വ്യക്തിയുടെ പേരിലുള്ള പുരയിടത്തിലെ സ്വകാര്യ വഴിയാണ്. വസ്തു ഉടമ നൽകിയ പരാതിയിൽ ഉപഭോക്താവിന്റെ ചെലവിൽ ലൈൻ മാറ്റി സ്ഥാപിക്കേണ്ടതാണെന്ന ഉത്തരവ് നിലനിൽക്കുന്നു. അതിനുള്ള അപ്പീൽ Dy.CE യുടെ തീരുമാനത്തിന് സമർപ്പിച്ചിരിക്കുകയാണ്. വീട്ടിൽ നിന്ന് നിയമാനുസൃത അകലം പാലിച്ചിട്ടില്ലാത്തതിനാൽ അപകട സാധ്യത കണക്കാക്കി ലൈൻ മാറ്റി സ്ഥാപിക്കണം എന്ന പരാതിയുമായി CGRF നെ സമീപിക്കുകയും അതിന്റെ ഉത്തരവ് CGRF 08/01/2025 ൽ ഇറക്കുകയും ചെയ്തു. അതിന്റെ അപ്പീൽ പരാതിയായിട്ടാണ് ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിരിക്കുന്നത്. |
|
Data
|
Size |
128.45 KB |
Downloads |
41 |
Created |
2025-04-04 04:57:54 |

|
|