Downloads
Overview Search Downloads Submit file Up
Download details
P/072/2024, Sri. Imbichi Koya.K
കേരള സിവിൽ സർവ്വീസ് അക്കാദമിയുടെ സബ്ബ് സെന്റർ ആയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിന്റെ കോർഡിനേറ്റർ ആണ് പരാതിക്കാരൻ. ഈ സ്ഥാപനം പൊന്നാനി ഇലക്ട്രിക്കൽ ഡിവിഷന്റെ ഭാഗമായിവരുന്ന ഈഴവത്തിരുത്തി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുളള ഉപഭോക്താവാണ്. അഞ്ചു കൺസ്യൂമർ നമ്പരുകളിലായാണ് കണക്ഷൻ എടുത്തിരിക്കുന്നത്. 18/02/2022 ൽ തിരൂർ ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുളള Regional audit വിഭാഗം സെക്ഷൻ ഓഫീസ് ഓഡിറ്റ് നടത്തിയപ്പോൾ അതിന് ICSR എന്നത് ഒരു സ്വാശ്രയ സ്ഥാപനമാണെന്നും അതിനാൽ അതിന് ബാധകമായ താരിഫ് LT 6F ആണെന്നും LT 6A യിലും LT 6B യിലും ബില്ല് ചെയ്തിരുന്നത് ശരിയല്ല എന്നും കണ്ടെത്തുകയുണ്ടായി. അങ്ങനെ 6A, 6B താരിഫുകളിൽ ബില്ല് ചെയ്തിരുന്ന കാലയളവിൽ 6F പ്രകാരം അധികം നൽകേണ്ട തുക short assessment ആയി ബിൽ നൽകുകയും ചെയ്തു. കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ 31/10/2023 ൽ ഇറക്കിയ ഉത്തരവ് പ്രകാരം സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു 6A അനുവദിച്ചു നൽകി. അങ്ങനെ സ്ഥാപനങ്ങളിലേയ്ക്കുള്ള കണക്ഷൻ 6A യിലും ഹോസ്റ്റലിന്റെ കണക്ഷൻ 6F ലും നിലനിർത്തി. Short assessment ആയി 5 കണക്ഷനുകൾക്കും കൂടി കണക്കാക്കിയ മൊത്തം തുക Rs.3,53,294/- ആണ്. സർക്കാർ സ്ഥാപനമായതിനാൽ ബാധകമായ താരിഫ് 6A ആണെന്നും അതിനാൽ തന്നെ short assessment bill അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നതാണ് പരാതി. പരാതിക്കാരൻ CGRF ൽ കൊടുത്തപരാതിയ്ക്ക് നടപടികൾ പൂർത്തിയാക്കി 24/09/2024 ൽ ഉത്തവിറക്കിയിരുന്നു. അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി വൈദ്യുത ഓംബുഡ്‌സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.

Data

Size 158.83 KB
Downloads 12
Created 2025-02-04 04:55:09

Download