Downloads
Overview Search Downloads Submit file Up
Download details
P/057/2024, ശ്രീമതി .നബീസ അമ്പലവൻ
പരാതിക്കാരിയായ ശ്രീമതി. നബീസ അമ്പലവൻ ലൈസൻസി (KSEBL) യുടെ മക്കരപ്പറമ്പ് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽവരുന്ന ഒരു വ്യാവസായിക ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ 1165654041210 ആയ കണക്ഷന്റെ connected ലോഡ് 30 Kw ആയിരുന്നു. ഉപഭോക്താവിന്റെ ആവശ്യ പ്രകാരം connected load 42.96 Kw ആയി 30/11/2022 ന് വർദ്ധിപ്പിക്കുകയും മീറ്റർ CT ഉള്ള മീറ്റർ ആക്കി മാറ്റുകയും ചെയ്തു. ഉപയോഗിച്ചിട്ടുള്ള CT യുടെ ratio 100/5 ആയതിനാൽ Multiplication Factor 20 ആയി വേണം ഉപഭോഗം കണക്കുകൂട്ടേണ്ടത്. എന്നാൽ Oruma net-ൽ ഇവ രേഖപ്പെടുത്തിയപ്പോൾ MF 1 തെറ്റായി രേഖപ്പെടുത്തുകയും അങ്ങനെ ഉപഭോഗം കണക്കാക്കുകയും ചെയ്തു വന്നു. എന്നാൽ 1/9/2023 ൽ ഈ തെറ്റ് കണ്ടെത്തുകയും അന്നു മുതൽ MF - 20 ചേർത്ത് ബില്ല് നൽകി തുടങ്ങി. MF 1 ആയി ബില്ല് ചെയ്തിരുന്ന കാലയളവിൽ ലൈസൻസിയ്ക്ക് ലഭ്യമാകേണ്ട തുക 2,36,824 ആയി കണക്കുകൂട്ടുകയും അതിനുള്ള demand notice നൽകുകയും ചെയ്തു. ലൈസൻസി തന്നെ ഈ തുക 10 തവണകളായി അടയ്ക്കാനുള്ള അനുവാദവും നൽകിയിരുന്നു. ഇത് ചോദ്യംചെയ്ത് പരാതിക്കാരി CGRF (Northern Region) ൽ പരാതി നൽകുകയും CGRF അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരവ് 19/07/2024 ൽ ഇറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഇവിടെ നൽകിയിരിക്കുന്നത്.

Data

Size 220.68 KB
Downloads 94
Created 2024-12-04 06:37:59

Download