KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Category: Orders | ||
![]() |
Files: 1311 | |
Orders of Kerala Electricity Ombudsman in pdf format |
![]() ![]() |
|
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം മുസ്ലിം ഹൈസ്കൂളിൽ പഴയ കെട്ടിടത്തിൽ നിന്നും മീറ്റർ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചത് സംബന്ധിച്ചാണ് പരാതി. പരാതിക്കാരൻ ഉപഭോക്താവോ ഉപഭോക്താവിന്റെ പ്രതിനിധിയോ അല്ല. അവിടെ രണ്ട് സ്കൂൾ നിലവിലുണ്ട്. ഒന്ന് കണിയാപുരം മുസ്ലിം ഹൈസ്കൂൾ (Boys), രണ്ട് കണിയാപുരം മുസ്ലിം ഹയർസെക്കന്ററി സ്കൂൾ (Girls). Boys high school - ന്റെ തലവൻ Headmaster ഉം Girls Higher Secondary School - ന്റെ തലവൻ principal ഉം ആണ്. യഥാക്രമം Headmaster ഉം Principal ഉം ആണ് ഉപഭോക്താക്കൾ. വളരെ പഴകിയ കെട്ടിടങ്ങളിൽ സ്ഥിതിചെയ്തിരുന്ന മീറ്റർ പുതിയതായി നിർമ്മിച്ച ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിച്ചതിനെക്കുറിച്ചാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്ത പുതിയ കെട്ടിടത്തിലേയ്ക്ക് കണക്ഷൻ മാറ്റിസ്ഥാപിച്ചതിനെക്കുറിച്ചാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് .കെട്ടിടങ്ങൾ സുരക്ഷിതമല്ല എന്നാരോപിച്ചിരിക്കുന്നതിനാൽ കണിയാപുരം ഇലക്ട്രിക്കൽ ഡിവിഷൻ AEE യുടേയും കണിയാപുരം ഇലക്ട്രിക്കൽ സെക്ഷൻ AE യുടേയും സാന്നിധ്യത്തിൽ സ്ഥല പരിശോധന നടത്തുകയുണ്ടായി. പുതിയതായി മീറ്റർ സ്ഥാപിച്ചിരിക്കുന്ന ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾ സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടു. കൂടാതെ അവിടെ സ്ഥാപിച്ചിട്ടുള്ള distribution Board - ൽ ELCB പോലുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നതായും കണ്ടു. മുൻപ് മീറ്റർ സ്ഥാപിച്ചിരുന്ന ഒരു കെട്ടിടം ഇടിഞ്ഞു വീണിട്ടുള്ളതായും മറ്റേ കെട്ടിടത്തിലേയ്ക്ക് വന്നിരുന്ന സർവീസ് വയർ സുരക്ഷിതമല്ലാതിരുന്നതായും കാണുകയുണ്ടായി. ഇപ്പോഴുള്ള രണ്ട് കണക്ഷനുകളും രണ്ട് പോസ്റ്റുകളിൽ നിന്നും OH കേബിളുകളിലൂടെ വലിച്ചിരിക്കുന്ന 3 ഫേസ് ലൈനുകളാണ്. പരാതിക്കാരൻ ഉപഭോക്താവോ, ഉപഭോക്താവിന്റെ പ്രതിനിധിയോ അല്ല എന്നും മാത്രമല്ല ആ വിദ്യാലയത്തിലെ സർക്കാർ ശമ്പളം കൈപ്പറ്റുന്ന ഒരു ഉദ്യോഗസ്ഥനാണ്. ഈ സ്കൂളിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള കോടതി വ്യവഹാരങ്ങളിലൂടെ ഓരോ കുടുംബക്കാർക്കും നിശ്ചിത കാലയളവിൽ ഇതിന്റെ നടത്തിപ്പവകാശം പങ്കുവയ്ക്കപ്പെടുന്നു. നാലോ അഞ്ചോ കുടുംബക്കാരാണ് ഇങ്ങനെ ഉടമസ്ഥാവകാശം പങ്കുവയ്ക്കപ്പെടുന്നത്. ഇതിൽ ഓരോ കുടുംബക്കാരനിൽ നിന്നും അവർ തീരുമാനിക്കുന്ന ഒരു വ്യക്തിയായിരിക്കും ആ കാലയളവിൽ അതിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത്. ഇവിടെ പരാതിക്കാരൻ ഒരു സർക്കാർ ഉദോഗസ്ഥനായിരിക്കുന്നതിനാൽ തന്നെ റിട്ടയറാകുന്നതുവരെ ഇതിന്റെ മാനേജർ പദവി കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ തന്നെ ഇതിന്റെ നടത്തിപ്പുക്കാരനായി കണക്കാക്കാനും കഴിയില്ല. |
![]() ![]() |
|
പരാതിക്കാരിയായ ശ്രീമതി. ജോസ്ന.കെ.ജെ ഫോർട്ട് കൊച്ചി താലൂക്കിൽപ്പെട്ട, പള്ളുരുത്തി വില്ലേജിൽ, മുണ്ടൻവേലിയിൽ താമസക്കാരിയാണ് .2016 ൽ അവർ വിലയാധാരമായി വാങ്ങിയ 4 സെന്റ് വസ്തുവിൽ PMAY (Prime Minister Awas Yojana) പ്രകാരം ഒരു വീടിനുള്ള ധനസഹായം ലഭിക്കുകയും അവിടെ പുതിയതായി ഒരു ചെറിയവീട് നിർമിക്കുകയും ചെയ്തു. പരാതിക്കാരിയും കുടുംബവും BPL വിഭാഗത്തിൽപ്പെട്ടവരാണ്. ഇവർ വാങ്ങിയ വസ്തുവിൽ പഴയതും പൊളിഞ്ഞുവീഴാറായതുമായ ഒരു വീട് സ്ഥിതി ചെയുന്നുണ്ട്. അതിൽ ഒരു വൈദ്യുത കണക്ഷനും നിലനില്ക്കുന്നു. എന്നാൽ ആ കണക്ഷൻ ഒരു Jessy Paul എന്ന വ്യക്തിയുടെ പേരിലുള്ളതാണ്. വളരെ വർഷങ്ങൾക്ക് മുൻപ് ഇതിന്റെ ഉടമസ്ഥയായിരുന്നവരുടെ പേരിലായിരിക്കാം ഈ കണക്ഷൻ നൽകിയിരുന്നത്. പ്രസ്തുത വസ്തു പല കൈമാറ്റം നടന്നാണ് 2016 ൽ ശ്രീമതി. ജോസ്ന, ജോൺസൺ കെ.സി എന്നയാളിൽ നിന്ന് തീറാധാരമായി വാങ്ങിയിരിക്കുന്നത്. Jessy paul ന്റെ പേരിലുള്ള കണക്ഷൻ സ്വന്തം പേരിലേയ്ക്ക് മാറ്റാനുള്ള അപേക്ഷ ലൈസൻസി നിരസിക്കുകയുണ്ടായി. പുതിയ വീട് നിർമ്മിച്ച ശേഷം BPL വിഭാഗത്തിൽപ്പെടുത്തി പുതിയ കണക്ഷൻ അപേക്ഷിച്ചതും ലൈസൻസി നിരസിക്കുകയുണ്ടായി. അങ്ങനെ പരാതിക്കാരി CGRF (CZ) ന് പരാതി നൽകുകയും നടപടികൾ പൂർത്തിയാക്കി CGRF 19/09/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി നൽകിയിരിക്കുന്നത്. |
![]() ![]() |
|
പരാതിക്കാരനായ ശ്രീമാൻ. അബ്ദുൾ കരീം സഹറുദീന് ഇടപ്പള്ളിയിൽ സർവ്വേ നമ്പർ 39/14 ൽ ഏകദേശം 10.5 cent വസ്തുവും ഒരു പഴയവീടും സ്വന്തമായിട്ടുണ്ട്. ഈ സ്ഥലത്തിന്റെ മുൻവശത്തുകൂടിയാണ് ഇടപ്പള്ളി - ചേരാനല്ലൂർ റോഡ് കടന്നു പോകുന്നത്. ഇദ്ദേഹത്തിന് ഇടപ്പള്ളി ഇലക്ട്രിക് സെക്ഷന്റെ കീഴിൽ ഒരു ഗാർഹിക കണക്ഷനും നിലവിലുണ്ട്. ഇദ്ദേഹത്തിന്റെ പുരയിടത്തിന്റെ മുൻവശത്തായി റോഡ്‌സൈഡിൽ ഒരു two pole structure, 315 kv transformer , RMU എന്നിവ സ്ഥിതിചെയ്യുന്നു. എതിർകക്ഷിയുടെ രേഖകൾ പ്രകാരം ഈ transformer ഉം structure ഉം സ്ഥാപിച്ചിരിക്കുന്നത് 01/04/1957 ൽ എന്ന് അവകാശപ്പെടുന്നു. ഈ സ്ഥലത്ത് പുതുതായി കെട്ടിടം നിർമ്മിക്കുമ്പോൾ road front വളരെ കുറവായി വരുന്നതിനാൽ ഇവ പ്രസ്തുത സ്ഥലത്തിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റി തടസ്സം ഒഴിവാക്കണമെന്നതാണ് ആവശ്യം. ലൈസൻസി അടങ്കൽ തുക നിർണ്ണയിക്കുകയും ആ തുകയായ 14,73,976/- രൂപ അടയ്‌ക്കേണ്ടതുണ്ട് എന്ന് പരാതിക്കാരനെ അറിയിക്കുകയും ചെയ്തു. ഇത്രയും ഭീമമായ തുക ചെലവാക്കാൻ കഴിയില്ല എന്നും ലൈസൻസിയുടെ ഫണ്ട് വഴി ഇത് നടത്തികൊടുക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് CGRF(CZ) ൽ പരാതി സമർപ്പിക്കുകയും, CGRF നടപടികൾ പൂർത്തിയാക്കി 24/09/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി നൽകിയിട്ടുള്ളത്. |
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 2677 |
![]() | All | 5983553 |
P/084/2024,M/s. Swaraj Bio Fuel Energy |
10-03-2025 |
P/083/2024, Sri. Swapnaraj Ravikumar |
10-03-2025 |
P/080/2024, Sri. Gireesh.K.S |
10-03-2025 |
P/079/2024, Sri. Abdul Latheef |
10-03-2025 |
P/085/2024, Sri.Varghese Olakkengil |
04-02-2025 |
P/077/2024, Sri. Chandrasekharan.C |
04-02-2025 |
P/081/2024, Sri. Sreekumar Warrier |
04-02-2025 |
P/078/2024, Sri. Santhosh.K, |
04-02-2025 |
RP/09/2024, The Assistant Executive Engineer, Electrical Sub Division, KSE Board Ltd., Thoppumpady, Ernakulam |
04-02-2025 |
P/075/2024, Sri. Viswanathan.G |
04-02-2025 |