അപ്പീൽ പരാതി സമർപ്പിച്ചിട്ടുള്ള ശ്രീ മുഹമ്മദ് റാഫി മലപ്പുറം ജില്ലയിലെ പൊന്മുണ്ടം ഇലക്ട്രിക്കൽ സെക്ഷനിലെ വൈദ്യുതി ഉപഭോക്താവാണ്. അദ്ദേഹത്തിന്റെ കൺസ്യൂമർ നമ്പർ 1165705007633 ആണ്. പരാതിക്കാരൻ 28.07.2023ന് meter shifting, load change, tariff change, ownership change എന്നിവയ്ക്ക് വേണ്ടി അപേക്ഷ ഓൺലൈൻ സമർപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് സേവനങ്ങൾ യഥാസമയം നൽകാതിരുന്നു. പല ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് അപേക്ഷിച്ചിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് പിന്നെയും താമസിപ്പിക്കുകയാണുണ്ടായത്. രണ്ടു മാസങ്ങൾക്കുശേഷം load change, tariff change and ownership change എന്നിവ 27/09/2023ന് നടപ്പിലാക്കുകയും meter shifting 7/10/2023 ന് പൂർത്തീകരിക്കുകയും ചെയ്തു. കാലതാമസം നേരിട്ടതിന് നഷ്ടപരിഹാരം ലഭ്യമാക്കുക, കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നിവയാണ് പരാതിക്കാരന്റെ ആവശ്യം. CGRF-ൽ നൽകിയ പരാതിയിൽ CGRF നടപടിക്രമങ്ങൾ പൂർത്തിയാക്കി 30/12/2023-ൽ ഉത്തരവിറക്കി. CGRF-ന്റെ ഉത്തരവിന് അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത് |
|
Data
|
Size |
335.18 KB |
Downloads |
590 |
Created |
2024-04-12 10:17:39 |
|
|