Downloads
Overview Search Downloads Submit file Up
Category: Orders
Page 7 of 449
Order by: Default | Name | Date | Hits | [Descending]
Orders Files: 1346
Orders of Kerala Electricity Ombudsman  in pdf format
Files:
P/012/2025,Sri.Mohammed Ibrahim

Download 
Download

പരാതിക്കാരനായ ശ്രീ. മുഹമ്മദ് ഇബ്രാഹിം ലൈസൻസിയായ KSEBL ന്റെ മലപ്പുറം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഒരു ഉപഭോക്താവാണ്. ഉപഭോക്‌തൃ നമ്പർ 1165558017023 ആയ പരാതിക്കാരൻ 11/09/2023 സോളാർ പ്ലാന്റ് സ്ഥാപിച്ച് ലൈസൻസിയുടെ ഗ്രിഡിലേയ്ക്ക് കണക്ട് ചെയ്തു.അങ്ങനെ ഒരു prosumer ആയ ഇദ്ദേഹത്തിൽ നിന്നും FC ചാർജ് ഈടാക്കിയതിനെക്കുറിച്ചാണ് പരാതി. ലൈസൻസി FC ചാർജ് ചെയ്യുന്നത് Import ചെയ്യുന്ന വൈദ്യുതിയും സ്വയം ഉല്പാദിപ്പിച്ചുപയോഗിക്കുന്ന വൈദ്യുതിയും ചേർത്ത് ആകെയുള്ള ഉപഭോഗത്തിന് അനുസരിച്ചാണ്. KSERC യുടെ താരിഫ് ഓർഡർ നടപ്പിലാക്കാനായി ലൈസൻസി ഇറക്കിയിട്ടുളള സർക്കുലറിൽ ഇങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ലൈസൻസിയുടെ Billing Software ആയ ഒരുമ നെറ്റിലും ഈ രീതിയിലാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് ശരിയല്ല എന്നും അതിന് നിയമസാധുതയില്ല എന്നും പരാതിക്കാരൻ വാദിക്കുന്നു. KSERC 2020 ൽ ഇറക്കിയിട്ടുള്ള RE&Net metering regulation പ്രകാരം net consumption ന് മാത്രമേ ഈടാക്കാവൂ എന്ന് പരാതിക്കാരൻ സ്ഥാപിക്കുന്നു. ലൈസൻസി ഇത് അംഗീകരിക്കാൻ തയ്യാറല്ലാത്തതിനാൽ CGRF ൽ പരാതി നൽകുകയും CGRF നടപടികൾ പൂർത്തിയാക്കി 01/02/2025 ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്.
P/013/2025, Sri.Sabu Johny

Download 
Download

പരാതിക്കാരനായ ശ്രീ. സാബു ജോണി, M/s EVM Automobiles India Pvt Ltd എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആണ്. ഈ സ്ഥാപനം ലൈസൻസിയായ KSEBL ന്റെ ഒരു HT ഉപഭോക്താവാണ്. connected load 490 KW ഉം Maximum demand 280 KVA ആയ പ്രസ്തുത കണക്ഷൻ HT IV A താരിഫിലുള്ളതാണ്. ഈ കണക്ഷനിലുപയോഗിച്ചിരിക്കുന്ന CT യുടെ ratio 15/5 ആണെങ്കിലും 11/2021 മുതൽ 08/2024 വരെയുള്ള കാലഘട്ടത്തിൽ Multiplication factor "2" ആയി കണക്കാക്കിയാണ് ബില്ല് നൽകിയിരുന്നത് എന്ന് SOR നൽകിയ 10/10/2024 ലെ കത്തിൽ പറഞ്ഞിരിക്കുന്നു. അത് പ്രകാരം ഈ കാലയളവിൽ ലൈസൻസിയ്ക്ക് കിട്ടേണ്ടിയിരുന്നതിൽ കുറവുവന്ന തുക Rs 65,51,657/- ആയി കണക്കാക്കുകയും അതിന് ബില്ല് നൽകുകയും ചെയ്തു. 34 മാസത്തേയ്ക്കാണ് Short Assessement ആയി തുക കണക്കാക്കിയിരിക്കുന്നത്. ഇത്രയും തുക ഒരുമിച്ചടയ്ക്കുന്നത് വൻസാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നതിനാൽ തവണകളായി അടയ്ക്കാൻ ലൈസൻസീ അനുവദിച്ചെങ്കിലും അതിനുള്ള പലിശയിനത്തിൽ 16 ലക്ഷത്തിനുമേൽ അടയ്‌ക്കേണ്ടതാണെന്നും അറിയിച്ചു. പരാതിക്കാരന് പലിശരഹിതമായി 24 തവണയായി അടയ്ക്കണമെന്നതാണാവശ്യം. ഇതിനുവേണ്ടി CGRF ൽ പരാതി സമർപ്പിക്കുകയും CGRF നടപടികൾ പൂർത്തിയാക്കി ഉത്തരവ് 21/01/2025 ൽ ഇറക്കുകയും ചെയ്തു. CGRF ന്റെ ഉത്തവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.
P/03/2025, Sri,Biju.Tom

Download 
Download

അപ്പീൽ പരാതിക്കാരനായ ശ്രീ.ബിജു ടോം, എന്ന വ്യക്തി “Style Pala Metal Products” എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനാണ്. പരാതിക്കാരന് 18-06-2003 ന് താരിഫ് LT 4 A പ്രകാരം കൺസ്യൂമർ നമ്പർ. 1156243014607ൽ 129.834 KW connected load ഉളളതും, 03/04/1998 ന് താരിഫ് LT 7 A പ്രകാരം കൺസ്യൂമർ നമ്പർ. 115624012073ൽ 150 W connected load ഉളളതുമായ രണ്ട് സർവീസ് കണക്ഷൻ ലഭിച്ചിരുന്നു. പരാതിക്കാരൻ ലൈസൻസിയെ അറിയിക്കാതെ ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. ലൈസൻസി 01/2020 മുതലുളള fixed charge മാത്രമാണ് പരാതിക്കാരനിൽ നിന്ന് ഈടാക്കിയത്. വൈദ്യുതി വിഛേദിക്കാൻ ഉപഭോക്താവിന്റെ പക്കൽ നിന്നും യാതൊരു അഭ്യർത്ഥനയും ഉണ്ടായിട്ടില്ല. പേയ്മെന്റ് വീഴ്ച വരുത്തിയെങ്കിലും കോവിഡ് 19 കാരണം വൈദ്യുതി വിഛേദിക്കാൻ താമസം നേരിട്ടു. 17/06/2022 ന് കണക്ഷൻ നമ്പർ.14607 ഉം 30/11/2021 ന് കണക്ഷൻ നമ്പർ.12073 ഉം വിഛേദിച്ചു. വൈദ്യുതി ഉപഭോഗം ഇല്ലാതിരുന്ന സമയങ്ങളിൽ fixed charge മാത്രം ലൈസൻസി ആവശ്യപ്പെടുകയുണ്ടായി. പരാതിക്കാരനിൽ നിന്ന് ഉണ്ടായ കുടിശ്ശികയുളള ചാർജ് ഈടാക്കാൻ ലൈസൻസി നടപടി സ്വീകരിച്ചു. ശേഷം പരാതിക്കാരൻ CDRC യെ സമീപിക്കുകയും CDRC പരാതി തളളിക്കളഞ്ഞതിനെത്തുടർന്ന് CGRF നെ സമീപിക്കുകയും 02/12/2024 ൽ CGRF പരാതിക്കാരൻ ബില്ലിന് അനുസൃതമായുളള തുക അടയ്കാൻ ബാധ്യസ്ഥനാണെന്നുളള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ ഉത്തരവിൽ സംതൃപ്തനല്ലാത്തതിനാലാണ് പരാതിക്കാരൻ ബഹു.ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുളളത്.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday1777
mod_vvisit_counterAll6559806