Downloads
Overview Search Downloads Submit file Up
Category: Orders
Page 5 of 451
Order by: Default | Name | Date | Hits | [Descending]
Orders Files: 1353
Orders of Kerala Electricity Ombudsman  in pdf format
Files:
P/027/2025, Sri.Arjun.S

Download 
Download

പരാതിക്കാരനായ ശ്രീ.അർജ്ജുൻ എ.സ് കൺസ്യൂമർ നമ്പർ.1167163009689 എന്ന സർവീസ് കണക്ഷനിൽ വൈദ്യുത തടസ്സം നേരിട്ടപ്പോൾ പരാതിപ്പെട്ടിട്ടും യഥാസമയം ലൈസൻസി വൈദ്യുതി പുനഃ സ്ഥാപിച്ചില്ല എന്നതാണ്. മുകളിൽ സൂചിപ്പിച്ച കണക്ഷൻ ശ്രീ. മാധവൻ മാരാർ എന്ന പേരിൽ എടുത്തിട്ടുള്ള കണക്ഷൻ ആണ്. അതിനാൽ പരാതിക്കാരൻ യഥാർത്ഥ ഉപഭോക്താവല്ല. യഥാർത്ഥ ഉപഭോക്താവായ വ്യക്തി പരാതി നൽകിയിട്ടില്ല. 2025 ജനുവരി 1 ന് പ്രകൃതിക്ഷോഭം നിമിത്തം മരങ്ങൾ ലൈനിൽ വീണും മറ്റും പലസ്ഥലങ്ങളിലും വൈദ്യുത തടസ്സം നേരിടുകയും അപകടകരമായ രീതിയിൽ ലൈനുകൾ പൊട്ടിവീഴുകയും ചെയ്തിരുന്നു. ലൈസൻസിയുടെ ജീവനക്കാർ മുഴുവനും ഈ അടിയന്തിര സാഹചര്യം നേരിടാൻ വേണ്ടി വ്യാപൃതരായിരുന്നു. അതിനാൽ ഒന്നാം തീയതി പരാതിക്കാരൻ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ ലൈസൻസിയുടെ സമീപനം ശരിയായില്ല എന്നതാണ് പ്രധാന പരാതി. കൂടാതെ പരാതി യഥാസമയം പരിഹരിച്ചതുമില്ല. അതിനാൽ വേറൊരാളെക്കൊണ്ട് ലൈനിൽ വീണിരുന്ന മരച്ചില്ലകൾ മാറ്റി പരാതിക്കാരൻ തന്നെ വൈദ്യുതി പുനഃ സ്ഥാപിച്ചു എന്നും അനന്തരം രണ്ടാം തീയതി സെക്ഷൻ ഓഫീസിലെത്തി പരാതി എഴുതിനൽകിയെന്നും വിശദീകരിക്കുന്നു. ജനുവരി രണ്ടാം തീയതിയും ലൈസൻസിയുടെ ജീവനക്കാർ എത്തിയെങ്കിലും വൈദ്യുതി ഉണ്ടായിരുന്നതിനാൽ സർവീസ് വയറിന്റെ തകരാർ പരിഹരിച്ചിരുന്നില്ല. അടിയന്തിര പണികൾ തീർത്ത ശേഷം ജനുവരി എട്ടാം തീയതി സർവീസ് വയർ മാറ്റി പരാതി പൂർണ്ണമായും പരിഹരിച്ചു എന്നും ലൈസൻസി വിശദമാക്കുന്നു. ഇവിടെ പരാതി പരിഹരിക്കാൻ കാലതാമസം നേരിട്ടതും ലൈസൻസിയുടെ ജീവനക്കാരുടെ സമീപനത്തിലുള്ള പ്രശ്നങ്ങളാണ് പരാതിയ്ക്കാധാരം. CGRF ൽ നൽകിയ പരാതിയിൽ വിശദമായ വാദം കേട്ടശേഷം 25/02/2025 ൽ ഉത്തരവിറക്കിയിരുന്നു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. ഇവിടെ പരാതിക്കാരൻ ഉപഭോക്താവല്ലാത്തതിനാൽ ഈ പരാതിയുടെ നിലനില്പ് പരിശോധിക്കേണ്ടിയിരിക്കുന്നു.
P/028/2025, Smt. Aleyamma Varghese

Download 
Download

അപ്പീൽ പരാതി സമർപ്പിച്ചിട്ടുള്ള ശ്രീമതി. ഏലിയാമ്മ വർഗീസ് പരേതനായ കെ.എം വർഗീസിന്റെ പത്നിയാണ്. ഏറ്റുമാനൂർ സബ്ബ് ഡിവിഷന്റെ കീഴിൽ വരുന്ന ലൈസൻസി (KSEBL) യുടെ കുറുപ്പന്തറ സെക്ഷനിൽ കൺസ്യൂമർ നമ്പർ 1146473006840 ആയി വർഗീസ് കെ.എം എടുത്തിട്ടുള്ള കാർഷിക കണക്ഷനെക്കുറിച്ചാണ് ഈ പരാതി. വർഗീസ് കെ.എം മരണപ്പെട്ടാൽ വിൽപ്പത്രപ്രകാരം ശ്രീമതി.ഏലിയാമ്മയാണ് ഇപ്പോഴത്തെ അവകാശി 7.56 KW connected ലോഡുള്ള LT 5A താരിഫിൽ പാടശേഖരത്തിലേയ്ക്കും മറിച്ചും വെള്ളം പമ്പ് ചെയ്യുന്നതിന് സ്ഥാപിച്ചിട്ടുള്ള പമ്പ് സെറ്റിനുവേണ്ടിയാണ് കണക്ഷൻ എടുത്തിട്ടുള്ളത്. ഈ പ്രസ്തുത കണക്ഷനിൽ 8082/-രൂപ കുടിശ്ശികയുളളതായി കാണുന്നു. 2021 ൽ ഈ പാടശേഖരം ബലമായി മാഞ്ഞൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി നടത്തിയതായും അതിനുവേണ്ടി പമ്പു ഹൌസും പമ്പും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കയ്യേറിയതായും കാണുന്നു. 2021 മുതലുള്ള കറന്റ് ചാർജ് കൃഷിഭവൻ അടച്ചുകൊള്ളാമെന്ന് മാത്തൂർ കൃഷിഭവൻ അറിയിച്ചിട്ടുള്ളതുമാണ്. പമ്പ് ഹൌസ് ഇരിക്കുന്ന സ്ഥലം പരാതിക്കാരിയ്ക്ക് അവകാശപ്പെട്ടതാണെന്നതിനാൽ തന്നെ സ്ഥല നികുതി കൃത്യമായി അടച്ചിട്ടുള്ളതുമാണ്. ഇപ്പോൾ കൃഷിയില്ലാത്തതിനാൽ തന്നെ പമ്പ് സെറ്റിന് ഉപയോഗമില്ല. അതിനാൽ പ്രസ്തുത കണക്ഷൻ disconnect ചെയ്തു dismantle ചെയ്യാൻ ലൈസൻസിയ്ക്ക് അപേക്ഷ നൽകിയിട്ട് അത് നടപ്പിലായി കിട്ടിയില്ല. തർക്കം പരിഹരിക്കുന്നതിനായി CGRF ൽ പരാതി നൽകുകയും CGRF 07/03/2025 ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവ് തൃപ്തികരമല്ലാത്തതിനാൽ അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.
P/033/2025, Sri.P.Sasikumar

Download 
Download

The appellant Shri.P.Sasikumar is a consumer of Licensee KSEBL with consumer no. 116521402371 under the Electrical Section, Alanallur under LT 1 A tariff. The appellant had installed On Grid Solar Plant and then he had became a Prosumer. The appellant had questioned the method of calculation of Fixed charges by the Licensee. The Licensee is charging fixed charges for the total consumption including the self used energy from the self generation the solar panel. This way of charging fixed charges is not as per the KSERC (RE & Net metering) Regulation 2020 which states that the energy charges are to be collected only for the net consumption. The appellant had filed the petition to the CGRF and CGRF issued order on completing the procedure on 04/04/2025. Aggrieved by the order of CGRF, this appeal petition is filed to the Kerala State Electricity Ombudsman.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday1585
mod_vvisit_counterAll6764005