Downloads
Overview Search Downloads Submit file Up
Category: Orders
Page 1 of 437
Order by: Default | Name | Date | Hits | [Descending]
Orders Files: 1311
Orders of Kerala Electricity Ombudsman  in pdf format
Files:
P/079/2024, Sri. Abdul Latheef

Download 
Download

പരാതിക്കാരൻ ശ്രീ.അബ്ദുൽ ലത്തീഫ്, ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ട്രസ്റ്റിന്റെ ചെയർമാൻ ആണ്. ഈ ട്രസ്റ്റ്, മിനി ഊട്ടി ഊരകം എന്ന സ്ഥലത്ത് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനുവേണ്ടി ലൈസൻസിയായ KSEB ൽ നിന്നും വൈദ്യുത കണക്ഷൻ എടുത്തിട്ടുണ്ട്. ഈ സ്ഥാപനമിരിക്കുന്ന ക്യാംപസിൽ വിദ്യാഭ്യാസസ്ഥാപനം, ഒരു ആരാധനാലയം, ഹോസ്റ്റൽ ഇവയ്ക്ക് വെവ്വേറെ കണക്ഷൻ ആണ് എടുത്തിട്ടുള്ളത്. ഇതിൽ സ്ഥാപനത്തിന് വേണ്ടി എടുത്തിട്ടുള്ള കണക്ഷൻ നമ്പർ 1168081011241 ആണ് ഈ പരാതിയ്ക്കാധാരം. 9.678 KM ലോഡോടുകൂടി അക്കാദമിക് ബ്ലോക്കിലേയ്ക്ക് 6F താരിഫിലുള്ള ഈ കണക്ഷൻ, 24/04/2019 ൽ ആണ് നൽകിയിരിക്കുന്നത്. ഈ കണക്ഷൻ 6 F ൽ നിന്ന് 6 A യിലേക്ക് മാറ്റുകയും കണക്റ്റഡ് ലോഡ് 44.68 KW ആയി ഉയർത്തുകയും contract demand 20 KVA ആക്കുകയും ചെയ്തു. ലൈസൻസിയുടെ തിരൂർ RAO സെക്ഷനിൽ 29/02/2024 ൽ ആഡിറ്റ് നടത്തിയപ്പോൾ ഈ ഉപഭോക്താവിന് ബാധകമാക്കിയിരിക്കുന്ന താരിഫ് 6A ക്ക് അർഹതയില്ലെന്ന് കണ്ടെത്തുകയും ശരിയായ താരിഫ് 6F ആയിരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു അങ്ങനെ 02/2022 മുതൽ മുൻകാല പ്രബല്യത്തോടെ താരിഫ് വ്യത്യാസത്തിൽ വന്ന തുക കണക്കാക്കുകയും അതിന് demand notice അയയ്ക്കുകയും ചെയ്തു. ഉപഭോക്താവിന്റെ സ്ഥാപനം Religious education നടത്തുന്നതാകയാൽ 6A യിൽ വൈദ്യുത ബിൽ ഈടാക്കണം എന്ന അപേക്ഷ ലൈസൻസി അംഗീകരിക്കാതെ വന്നതിനാൽ CGRF ൽ പരാതി നൽകുകയുണ്ടായി. CGRF പരാതിയിൽ നടപടികൾ പൂർത്തിയാക്കി ഉത്തരവ് 05/11/2024 ൽ ഇറക്കി. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്.
P/080/2024, Sri. Gireesh.K.S

Download 
Download

പരാതിക്കാരനായ ശ്രീ. കെ.എസ്. ഗിരീഷ് ലൈസൻസിയുടെ (KSEBL) ന്റെ കടപ്പാക്കട ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന ഒരു ഗാർഹിക ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ.1145594000783 ആയ ഈ കണക്ഷൻ 6.391KW connected load ഉള്ള 3 phase കണക്ഷൻ ആണ്. 14/03/2024 ൽ പരാതിക്കാരന് ലഭിക്കുന്ന വൈദ്യുതിയിൽ ഒരു ഫേസ് ലഭ്യമല്ലാത്തതിനാൽ തൊട്ടടുത്തുള്ള സെക്ഷനിൽ അറിയിക്കുകയും അവിടെ നിന്ന് ഉദ്യോഗസ്ഥർ വന്ന് പരിശോധിക്കുകയും ചെയ്തു. പോസ്റ്റിൽ നിന്നും വരുന്ന കണക്ഷൻ വയറിലോ മറ്റോ ഉള്ള തകരാറായതിനാൽ നാളെ പകൽ ശരിയാക്കാമെന്നും, Online ആയി ഒരു പരാതി നൽകാനും പറഞ്ഞതിനാൽ രാത്രി 9.05 ന് Online ൽ പരാതിനൽകുകയും ചെയ്തു. അന്ന് രാത്രി തന്നെ സ്വന്തം മകൾ താമസിക്കുന്ന ഹൈദ്രാബാദിലേയ്ക്ക് കുടുംബസഹിതം പുറപ്പെടുകയും ചെയ്തു.15/03/2024 ആം തീയതി പരാതി പരിഹരിച്ചു എന്ന സന്ദേശം ലഭിക്കുകയും ചെയ്തു. 15/05/2024 ൽ ദ്വൈമാസ റീഡിങ്ങ് എടുക്കുകയും ബിൽ തുകയായ Rs 1650/- ഉപഭോക്താവ് അടയ്ക്കുകയും ചെയ്തു. 16/07/2024 ൽ പരാതിക്കാരന്റെ മീറ്റർ റീഡിങ് എടുത്തപ്പോൾ ഉപഭോഗം 2893 ആണെന്ന് കാണുകയും 28,999/- രൂപയുടെ ബിൽ നൽകുകയും ചെയ്തു. അടഞ്ഞു കിടക്കുന്ന വീടായതിനാൽ ഇത്രയും അമിതമായ ഉപഭോഗം ശരിയല്ല എന്ന് കാണിച്ച് പരാതി നൽകിയപ്പോൾ AE , Sub Engineer, Oversier എന്നിവർ സ്ഥലത്തെത്തി മീറ്ററും ഉപകരണങ്ങളും പരിശോധിക്കുകയുണ്ടായി. മെയിൻ സ്വിച്ചിന്റെ അകത്ത് ഒരു ഭാഗം കത്തിയത് മൂലമുണ്ടായ Earth leakage ആകാം ഈ അമിത ഉപഭോഗത്തിനു കാരണമെന്ന അനുമാനം അറിയിക്കുകയും ചെയ്തു. മീറ്ററിൽ തകരാർ ഒന്നും കാണാത്തതിനാൽ തന്നെ ഉപഭോഗത്തിനുള്ള ബില്ല് തുക അടയ്ക്കാൻ പരാതിക്കാരൻ ബാധ്യസ്ഥനാണെന്ന ലൈസൻസിയുടെ വാദം അംഗീകരിക്കാൻ കഴിയാത്തതിനാൽ CGRF ൽ പരാതി നൽകുകയുണ്ടായി. നടപടികൾ പൂർത്തിയാക്കി CGRF 11/11/2024 ൽ ഉത്തരവിറക്കി ആ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം നൽകിയിട്ടുള്ളത്.
P/084/2024,M/s. Swaraj Bio Fuel Energy

Download 
Download

The appellant is a company existing in Kanjikode industrial area and represented by its Managing Partner Shri. Asrudeen. The connection with Consumer No. 1165280017556 was effected on 09/11/2012 in the name of K.V Ratheesh, Temco Electricals and Electronic Devices (Pvt.) Ltd.under LT IV tariff with connected load of 41KW. On 16/08/2018 they have applied for the transfer of ownership to the present consumer and the connected enhanced to 89 KW and accordingly these effected in the month of 08/2018. On 02/07/2024 an inspection was conducted by AE, of Electrical section and found that the process what is happening in the factory is not eligible for tariff LT IVA and accordingly the tariff has been changed LT VII A (commercial). As per the proceedings of the General Manager, Palakkad, Industrial Centre, the name of the company has been changed to Swaraj Bio Fuel and business also has been changed to Dehydration and Distillation of the Oil. The Licensee has raised the demand for under changed amount for a period 24 months as per the regulation 134 of the Supply code 2014. The CGRF issued order stating that the Licensee can recover the under changed amount for the whole period. Aggrieved by the order of CGRF this appeal petition is filed to this authority.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday2618
mod_vvisit_counterAll5983494