Downloads
Overview Search Downloads Submit file Up
Category: Orders
Page 4 of 430
Order by: Default | Name | Date | Hits | [Descending]
Orders Files: 1290
Orders of Kerala Electricity Ombudsman  in pdf format
Files:
P/056/2024, ശ്രീമതി. അജിത.കെ.വി

Download 
Download

പരാതിക്കാരിയായ ശ്രീമതി. അജിത കെ.വി താമരശ്ശേരി സർവീസ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സെക്രട്ടറിയാണ്. പരാതിയ്ക്കാധാരമായ സർവീസ് കണക്ഷൻ എടുത്തിരിക്കുന്നത് ശ്രീ.അബ്ദുൾ കരിം .പി.വി പുത്തൻവീട്ടിൽ ചുങ്കം,താമരശ്ശേരി പി.ഒ , കോഴിക്കോട് എന്ന വ്യക്തിയാണ്. ഈ കണക്ഷൻ നൽകിയിരിക്കുന്നത് 4/4/2016 ൽ ആണ്. ബാംങ്കിംഗ് ആവശ്യത്തിനാണ് വൈദ്യുതി ഉപയോഗിക്കേണ്ടത് എന്ന് അപേക്ഷയിൽ സൂചിപ്പിച്ചിരുന്നതെങ്കിലും ലൈസൻസി തെറ്റായി L T 7 A താരിഫിൽ ചാർജ് ഈടാക്കി വന്നിരുന്നു. Oruma net ൽ രേഖപ്പെടുത്തിയതിൽ വന്ന പിഴവെന്നാണ് ലൈസൻസിയുടെ അവകാശവാദം. ലൈസൻസി 14/06/2023 ൽ നടത്തിയ പരിശോധനയിൽ യഥാർത്ഥ താരിഫ് LT 6 C ആകേണ്ടതാണെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ചു കണക്ഷൻ ലഭിച്ചതു മുതൽ കുറവു വന്ന തുകയ്ക്ക് ബില്ല് നൽകുകയും ചെയ്തു. ഈ തുക ഒഴിവാക്കാൻ വേണ്ടി ലൈസൻസിയ്ക്ക് അപേക്ഷ നൽകിയെങ്കിലും അതിന് നടപടിയാകാത്തതിനാൽ CGRF ൽ പരാതി സമർപ്പിക്കുകയും നടപടികൾ പൂർത്തിയാക്കി 29/01/2023 ൽ ഉത്തരവിറക്കുകയും ചെയ്തു. അതിന് ലൈസൻസി പുനഃ പരിശോധന ഹർജി നൽകിയത് CGRF തീർപ്പാക്കിയത് 28/06/2024 ൽ ആണ്. അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്. ഈ പരാതി സമർപ്പിച്ചിരിക്കുന്നത് ഉപഭോക്താവല്ലാത്തതിനാൽ തന്നെ പരാതി നിയമ പ്രകാരം നില നില്ക്കുമോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
P/055/2024, Shri.Mujeeb.M

Download 
Download

പരാതിക്കാരനായ ശ്രീ. മുജീബ്.എം. ലൈസൻസിയായ കെ.എസ്.ഇ.ബി ലിമിറ്റഡ്ന്റെ ഉളിക്കൽ ഇലക്ട്രിക് സെക്ഷനിൽ പെട്ട ഒരു ഉപഭോക്താവാണ്. അദ്ദേഹം ഒരു കറിപൗഡർ നിർമ്മിക്കുന്ന ഒരു സ്ഥാപനം നടത്തുകയായിരുന്നു. അതിലേയ്ക്കായി LT IV A താരിഫിൽ ഒരു ഇൻഡസ്ട്രിയൽ കണക്ഷൻ 19/11/2012 എടുത്തിട്ടുണ്ടായിരുന്നു. വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടിവന്നതിനാൽ connected load കൂട്ടുന്നതിനുവേണ്ടി 35/04/2018 ൽ അപേക്ഷസമർപ്പിക്കുകയും 2000/- രൂപ അടയ്ക്കുകയും ചെയ്തു. നുച്ചിയാട് 100 KVA ട്രാൻസ്ഫോർമറിന് ഈ അധിക ലോഡ് താങ്ങാൻ കഴിയാത്തതിനാൽ വേറെ ഒരു പുതിയ ട്രാൻസ്ഫോർമർ ഉപഭോക്താവിന്റെ സ്ഥലത്തു സ്ഥാപിച്ചു അധിക ലോഡ് നൽകണമെന്ന് ലൈസൻസിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു. അതിൽ പ്രകാരം ഉപഭോക്താവ് 3,92,620 + GST അടയ്ക്കുകയുണ്ടായി. ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന ജോലികൾ 07/07/2018 ൽ കഴിഞ്ഞെങ്കിലും ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത് ശെരിയല്ലാത്തതിനാൽ Electrical Inspectorate ന്റെ Energisation Certificate കിട്ടാൻ വൈകുകയുണ്ടായി. അവസാനം അധിക ലോഡിന് അംഗീകാരം നൽകിയത് 19/10/2019 ൽ മാത്രമാണ്. ഉല്പാദനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി വാങ്ങിയിരുന്ന ഉപകരണങ്ങൾക്ക് നാശമുണ്ടാക്കുകയും അങ്ങനെ വലിയ നഷ്ടം സംഭവിക്കുകയുമുണ്ടായി. തന്റേതല്ലാത്ത കാരണങ്ങളാലുണ്ടായ കാലതാമസത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നതാണ് ഹർജിക്കാരന്റെ വാദം. CGRF ൽ നൽകിയ പരാതിയിൽ നടപടികൾ പൂർത്തിയാക്കി 26/04/2024 ൽ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവിsâ അപ്പീലായിട്ടാണ് ഈ പരാതിനൽകിയിട്ടുള്ളത് .
P/054/2024, Shri.Sunil Kumar

Download 
Download

പരാതിക്കാരനായ ശ്രി. സുനിൽകുമാർ ലൈസൻസി (KSEBL) യുടെ വാടാനപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഒരു ഉപഭോക്താവാണ്. അദ്ദേഹത്തിന്റെ പുരയിടത്തിലൂടെ വർഷങ്ങൾക്ക് മുൻപ് വലിച്ചിട്ടുണ്ടായിരുന്ന വൈദ്യുതി ലൈൻ കൃഷിക്ക് തടസമായതിനാൽ മാറ്റി സ്ഥാപിക്കാനുള്ള അപേക്ഷ നൽകിയിരുന്നു. ഈ ലൈനിൽ നിന്നും മറ്റ് 6 വീട്ടിലേക്ക് കൂടി കണക്ഷൻ നൽകിയിട്ടുള്ളതാണ്. ലൈസൻസി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 21,873/- രൂപ അടക്കുകയൂം ABC ഉപയോഗിച്ച് ലൈൻ മാറ്റിയതിന് 13000/- രൂപ പണി ചെയ്ത കോൺട്രാക്ടർക്ക് നേരിട്ട് നൽകുകയും ചെയ്തു. അപേക്ഷ ഫീസായി 354/- രൂപ അടക്കുകയും ചെയ്തു. അങ്ങനെ അകെ 35227/- രൂപ അദ്ദേഹത്തിന് ചെലവായിട്ടിട്ടുണ്ട്. പരാതിക്കാരന്റെ പുരയിടത്തിലൂടെ വലിച്ചിട്ടുള്ള ലൈൻ ആവശ്യം വരുമ്പോൾ മാറ്റി സ്ഥാപിക്കേണ്ടത് ലൈസൻസിയുടെ ഉത്തരവാദിത്തമാണെന്നും അത് അവരുടെ ചിലവിൽ നടത്തണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അതിനാൽ ചെലവായ 35227/- രൂപ തിരികെ കിട്ടണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. ഇലക്ട്രിസിറ്റി സപ്ലൈ കോഡ് പ്രകാരം ലൈൻ മാറ്റി സ്ഥാപിക്കാനുള്ള ചെലവ് അപേക്ഷകൻ വഹിക്കേണ്ടതായതിനാൽ അത് മടക്കി നൽകാൻ കഴിയില്ല എന്നതാണ് എതിർ കക്ഷിയുടെ വാദം. പരാതിക്കാരൻ CGRF ൽ പരാതി നൽകുകയും അതിന്റെ ഉത്തരവ് 11/06/2024 പുറപ്പെടുവിക്കുകയും ചെയ്തു. ആ ഉത്തരവ് പുനഃ പരിശോധിക്കാൻ പുനഃപരിശോധന ഹർജി CGRF ൽ നൽകുകയും അതിന്റെ വിധി 09-07-2024 ൽ പുറപ്പെടുവിക്കുകയും ചെയ്തു. അതിന്റെ അപ്പീൽ ആയിട്ടാണ് ഈ പരാതി സമർപ്പിച്ചിരിക്കുന്നത് .

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday2006
mod_vvisit_counterAll5494999