Downloads
Overview Search Downloads Submit file Up
Download details
P/078/2024, Sri. Santhosh.K,
പരാതിക്കാരനായ ശ്രീ.സന്തോഷിന്റെ KL59K-5100 എന്ന നമ്പറുള്ള വാഹനം 03/05/2024 പെരിങ്ങോം റെസ്റ്റ് ഹൌസിനു സമീപമുണ്ടായിരുന്ന A type ഇല്ക്ട്രിക് പോസ്റ്റിൽ ഇടിച്ച് കേടുവരുത്തി. ലൈസൻസിയുടെ പാടിയോട്ടു ചാൽ ഇലക്ട്രിക് സെക്ഷന് കീഴിൽവരുന്ന വൈദ്യുത വിതരണ സംവിധാനത്തിന് വേണ്ടി സ്ഥാപിച്ചിരുന്ന പോസ്റ്റായിരുന്നു കേടുവന്നത്. പൊട്ടിയ പോസ്റ്റ് മാറ്റി ഇടുന്നതിനുവേണ്ടി 59,253/- രൂപ ചെലവാകുമെന്ന വിവരം പെരിങ്ങോം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസ് നിർദ്ദേശത്താൽ പരാതിക്കാരൻ 59,253/- രൂപ സെക്ഷൻ ഓഫീസിൽ അടയ്ക്കുകയും ചെയ്തു. പൊട്ടിയ പോസ്റ്റ് മാറി പുതിയ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുത വിതരണം പുനഃസ്ഥാപിക്കുകയുണ്ടായി. മാറ്റിയ കേടായ പോസ്റ്റ് ലൈസൻസിയുടെ scrap അക്കൗണ്ടിലേയ്ക്ക് മാറ്റിയതിനാൽ അത് KSEBL ന്റെ Asset ലേയ്ക്ക് ആയിക്കഴിഞ്ഞു. പുതിയ പോസ്റ്റിനുള്ള തുക അടച്ചതിനാൽ കേടായ പോസ്റ്റ് പരാതിക്കാരന് ലഭിക്കേണ്ടതാണെന്നാണ് പരാതിക്കാരന്റെ വാദം. ലൈസൻസിയുടെ scrap account ൽ കേറിയ സാധന സാമഗ്രികൾ തിരികെ നൽകാനുള്ള വ്യവസ്ഥയില്ലാത്തതിനാൽ നല്കാൻ കഴിയില്ല എന്നതാണ് ലൈസൻസിയുടെ നിലപാട്. CGRF ൽ പരാതിക്കാരൻ നൽകിയ പരാതി നിലനില്ക്കാത്തതിനാൽ തള്ളിക്കൊണ്ടുള്ള ഉത്തരവ് 21/10/2024 ൽ ഇറക്കി. ആ ഉത്തരവിനുള്ള അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിരിക്കുന്നത്.

Data

Size 177.71 KB
Downloads 12
Created 2025-02-04 05:10:36

Download