Overview | Search Downloads | Submit file | Up |
Download details |
RP/09/2024, The Assistant Executive Engineer, Electrical Sub Division, KSE Board Ltd., Thoppumpady, Ernakulam | ||||||||||||
അപ്പീൽ പരാതി നമ്പർ. P/065/2024 ന് 03/12/2024 ൽ ഇലക്ട്രിസിറ്റി ഓംബ്ഡുസ്മാൻ ഇറക്കിയ ഉത്തരവിന്റെ പുനപരിശോധനയ്ക്കായിട്ടാണ് ഈ ഹർജി നൽകിയിട്ടുളളത്. പ്രസ്തുത ഉത്തരവിന്റെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടി തോപ്പുംപടി ഇലക്ട്രിക്ക് സബ്ബ് ഡിവിഷനിലെ Assistant Executive Engineer ആണ് ഈ പരാതി നൽകിയിട്ടുളളത്. അതിനാൽ തന്നെ ഇതിന്റെ എതിർകക്ഷി P/065/24 ന്റെ പരാതിക്കാരിയായ ശ്രീമതി. ജോസ്ന കെ.ജെ ആണ്. എതിർകക്ഷിയും കുടുംബവും BPL വിഭാഗത്തിൽ പെട്ടവരാണ്. ഇവർ വാങ്ങിയ സ്ഥലത്ത് PMAY പ്രകാരം ഒരു വീടിനുളള ധനസഹായം ലഭിക്കുകയും അങ്ങനെ വീട് 2018ൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു. ലൈസൻസിയുടെ സെക്ഷൻ ഓഫീസിൽ പുതിയ കണക്ഷനുവേണ്ടി അപേക്ഷിച്ചെങ്കിലും കണക്ഷൻ നൽകിയില്ല. അവർ വാങ്ങിയ വസ്തുവിൽ നിലനിന്നിരുന്ന ഇടിഞ്ഞുവീഴാറായ വീട്ടിലുണ്ടായിരുന്ന കണക്ഷനിൽ നിന്നും Extention ആയിട്ട് വൈദ്യുതി ഉപയോഗിച്ചുവരികയായിരുന്നു. ഈ extensionന് വേണ്ടി താരിഫ് പ്രകാരം ഉപഭോഗത്തിനുളള വൈദ്യുത ചാർജ് കൂടാതെ extensionന് വേണ്ടി അധിക ചാർജും ഈടാക്കിയിരുന്നു. ഓംബുഡ്സ്മാന്റെ ഉത്തരവ് പുനഃപരിശോധനയ്ക്ക് വേണ്ടിയാണ് ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. |
|
|||||||||||