പരാതിക്കാരൻ ശ്രീ. മുഹമ്മദ് ഇബ്രാഹിം ലൈസൻസി (KSEBL) യുടെ മലപ്പുറം ഈസ്റ്റ് ഇലക്ട്രിക് സെക്ഷന് കീഴിൽ വരുന്ന ഒരു ഗാർഹിക ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ 1165558017023 ആയുള്ള പരാതിക്കാരൻ 3 KW ശേഷിയുള്ള പുരപ്പുറ സൗരവൈദ്യുതി ഉല്പാദന സംവിധാനം സ്ഥാപിക്കുകയും 11/09/2023 ൽ ലൈസൻസിയുടെ വൈദ്യുത വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്തു. ആ സോളാർ പ്ലാന്റിൽ നിന്ന് ഉല്പാദിപ്പിച്ച വൈദ്യുതിക്ക് 11/09/2023 മുതൽ 31/03/24 വരെ 1.2 പൈസ നിരക്കിലും 01/04/2024 മുതൽ 1/08/2024 വരെ 15 പൈസ നിരക്കിലും Generation Duty ഈടാക്കിയിരുന്നു. ആഗസ്റ്റ് 2024 മുതൽ സോളാർ പ്ലാന്റിൽ നിന്ന് ഉല്പാദിപ്പിച്ച് ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് സർക്കാർ ഉത്തരവ് പ്രകാരം ഡ്യൂട്ടി ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ്. ഇവിടെ solar meter record ചെയുന്ന മുഴുവൻ ഉല്പാദനത്തിനും ലൈസൻസി duty കണക്കാക്കുന്നു. എന്നാൽ പരാതിക്കാരന്റെ വാദം Electricity Duty Act 1963 പ്രകാരം ഉല്പാദിപ്പിച്ച് സ്വയം ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് മാത്രമേ duty ഈടാക്കാൻ പാടുള്ളു. ഈ വാദം ലൈസൻസി അംഗീകരിക്കാത്തതിനാൽ CGRF -ൽ പരാതി നൽകുകയുണ്ടായി. CGRF നടപടികൾ പൂർത്തിയാക്കി 13/08/2024 ൽ ഉത്തരവിറക്കി. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. |
|
Data
|
Size |
249.19 KB |
Downloads |
89 |
Created |
2024-12-04 06:53:34 |
|
|