പരാതിക്കാരനായ ശ്രി. ശരത്ചന്ദ്രൻ , ലൈസൻസിയുടെ കറുകച്ചാൽ ഇലക്ട്രിക്ക് സെക്ഷനിലെ ഒരു ഗാർഹിക ഉപഭോക്താവാണ്. സിംഗിൾ ഫേസ് സർവീസ് കണക്ഷന് 2.91Kw ആണ് കണക്ടഡ് ലോഡ്. പരാതിക്കാരന്റെ വൈദ്യുത മീറ്റർ 18/04/2023 മുതൽ 18/09/2024 വരെ പ്രവർത്തനരഹിതമായിരുന്നു. മുൻ മാസങ്ങളിലെ ആവറേജ് 174 യൂണിറ്റാണെന്നു കണക്കാക്കി ആ കാലയളവിൽ വൈദ്യുത ചാർജ് ഈടാക്കുകയും 24 -08 -2023 ൽ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്തു. 10 /2023 ൽ നടത്തിയ ഓഡിറ്റിൽ മീറ്റർ കേടായ സമയത്ത് ഈടാക്കിയ ചാർജ് കുറവാണെന്നും ശരാശരി ഉപഭോഗം 202 യൂണിറ്റാണെന്നും കണ്ടെത്തി. അങ്ങനെ ഒരു ഷോർട് അസ്സെസ്സ്മെന്റ് ബിൽ നല്കിയതിനെത്തുടർന്ന് പരാതിക്കാരൻ CGRF ൽ പരാതി നൽകുകയുണ്ടായി.CGRF ന്റെ ഉത്തരവിൽ ലൈസൻസി നൽകിയ ഷോർട് അസ്സെസ്സ്മെന്റ് ബിൽ അടക്കാൻ പരാതിക്കാരൻ ബാധ്യസ്ഥനാണെന്ന് പറയുന്നു. അതിന്റെ അപ്പീൽ പരാതിയായിട്ടാണ് ഈ പരാതി ഇലെക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്. |
|
Data
|
Size |
237.13 KB |
Downloads |
730 |
Created |
2024-09-03 10:52:14 |
|
|