അപ്പീൽ പരാതി സമർപ്പിച്ചിട്ടുള്ള ശ്രീമാൻ. രാജേഷ് കുമാർ കൊല്ലം, ചന്ദനത്തോപ്പ് താമസക്കാരനാണ്. അദ്ദേഹം നെടുമ്പന ഗ്രാമപഞ്ചായത്തിൽ 2014-ൽ ഒരു സ്ഥലം വാങ്ങിയിരുന്നു. സ്ഥലം വാങ്ങുമ്പോൾ അതിൽക്കൂടി ഒരു സിംഗിൾ ഫേസ് ലൈൻ പോകുന്നുണ്ടായിരുന്നു. ആ ലൈൻ മാറ്റി പൊതുവഴിയിലൂടെ ആക്കുന്നതിനു വേണ്ടി ലൈസൻസിയെ സമീപിച്ചെങ്കിലും അതിന്റെ ചെലവ് കണക്കാക്കിയ Rs. 9000/- അടയ്ക്കാൻ കഴിയാത്തതിനാൽ ലൈൻ അവിടെത്തന്നെ സ്ഥിതി ചെയ്തിരുന്നു. 2018-ൽ അയൽവാസിയായിരുന്നയാൾക്ക് ഒരു ത്രീ ഫേസ് കണക്ഷൻ നൽകുന്നതിനുവേണ്ടി നിലവിൽ ഉണ്ടായിരുന്ന സിംഗിൾ ഫേസ് ത്രീ ഫേസാക്കി മാറ്റേണ്ടതായി വന്നു. നിലനിന്നിരുന്ന സിംഗിൾ ഫേസ് ത്രീ ഫേസ് ആക്കുന്നതിനുവേണ്ടി സ്ഥലമുടമസ്ഥനായ പരാതിക്കാരനോട് അനുവാദം (consent) ചോദിച്ചിരുന്നില്ല. അതിനാൽ തന്നെ ഈ ലൈൻ മാറ്റി സ്ഥാപിക്കണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. ഇതു മാറ്റുന്നതിനുള്ള ചെലവ് പൂർണ്ണമായും വഹിക്കാൻ പരാതിക്കാരൻ തയ്യാറല്ല. CGRF-ന് നൽകിയ പരാതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരവ് 29/12/2023-ൽ ഇറക്കിയിരുന്നു. അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്. |
|
Data
|
Size |
229.95 KB |
Downloads |
469 |
Created |
2024-05-28 10:31:24 |

|
|